താമരശ്ശേരി ചുരത്തിലെ ആറാം വളവ് വീണ്ടും അപകടക്കെണിയായി; സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ ആശങ്ക
കോഴിക്കോട്: വയനാട്ടിലേക്കുള്ള പ്രധാന കവാടമായ കോഴിക്കോട്–മൈസൂർ ദേശീയപാതയിലെ താമരശ്ശേരി ചുരത്തിന്റെ ആറാം വളവ് വീണ്ടും അപകടക്കെണിയായി മാറുന്നതായി യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ മേഖലയിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.പ്രത്യേകിച്ച് ആറാം വളവിൽ മതിയായ കൈവേലികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്തത് വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ കൊക്കയിലേക്ക് പതിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിലായി നിരവധി വാഹനങ്ങളാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടതും ചിലത് കൊക്കയിലേക്ക് മറിഞ്ഞതും.മാറിമാറി…
