Blog

ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി; 150-ഓളം വിദ്യാർഥികൾ ചികിത്സ തേടി

സുൽത്താൻ ബത്തേരി: പനിയും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബത്തേരി കോളിയാടിയിലെ മാർ ബസേലിയോസ് എ.യു.പി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു. ഏകദേശം 150 വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒരു അധ്യാപികയ്ക്കും സമാന ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.ജൂൺ 1 മുതൽ ചില കുട്ടികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നാണ് വിവരം. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വെള്ളത്തിലൂടെ പകരുന്ന ബാക്ടീരിയൽ അണുബാധയാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി വെള്ളത്തിന്റെയും മറ്റ്…

Read More

മണ്ണൂർ റെയിൽ–ചാലിയം ബസ് പ്രതിസന്ധി: നടപടി വേണമെന്ന് ജില്ലാ കലക്ടറോട് എം.എൽ.എ പി.എ മുഹമ്മദ് റിയാസ്.

: മണ്ണൂർ റെയിൽ വഴി സിറ്റി–ചാലിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബേപ്പൂർ എം.എൽ.എ P. A. മുഹമ്മദ് റിയാസ്ജി ല്ലാ കലക്ടറോട് ആവശ്യപ്പെട്ടു.റൂട്ടിൽ സർവീസ് നടത്തുന്ന നാല് സ്വകാര്യ ബസുകളും മണ്ണൂർ റെയിൽവേ ഗേറ്റിന് സമീപം യാത്ര അവസാനിപ്പിക്കുന്നതിനെ തുടർന്ന് പ്രദേശവാസികൾക്ക് കടുത്ത യാത്രാദുരിതമാണ് നേരിടേണ്ടി വരുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ദിനംപ്രതി വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.Imbichi Haji Higher Secondary School-ലെ…

Read More

സ്കൂൾ തുറന്നു, പക്ഷേ വഴിയൊരുക്കിയത് വെള്ളക്കെട്ട്; വള്ളിക്കുന്നിൽ വിദ്യാർത്ഥികൾ ദുരിതത്തിൽ

വള്ളിക്കുന്ന്: പുതിയ അധ്യയന വർഷം ആരംഭിച്ച് സ്കൂളുകൾ തുറന്നെങ്കിലും വള്ളിക്കുന്ന് പഞ്ചായത്തിലെ 18-ാം വാർഡിലുള്ള അരിയല്ലൂർ എ.എം.എൽ.പി സ്കൂളിന് മുന്നിലെ റോഡിലെ വെള്ളക്കെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദുരിതമാകുന്നു. മഴ പെയ്തതോടെ സ്കൂളിലേക്കുള്ള പ്രധാന വഴി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നുവെങ്കിലും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയോ അധികാരികളുടെയോ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദിവസേന ഈ വഴിയിലൂടെ സ്കൂളിലെത്തുന്ന കുട്ടികളും രക്ഷിതാക്കളും വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളുടെ സുരക്ഷയും…

Read More

ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ ഇനി പിഴ മാത്രം അല്ല; ലൈസൻസും റദ്ദാക്കും

തിരുവനന്തപുരം: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇനി മുതൽ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും.ലൈസൻസ് തിരിച്ചുപിടിക്കാൻ എംവിഡി നടത്തുന്ന ഒരു ദിവസത്തെ പരിശീലന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം. സുരക്ഷിത ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ.കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിലും,…

Read More

താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് ചരിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി; വൻ അപകടം ഒഴിവായി

താമരശ്ശേരി: ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് അപകടകരമായി ചരിഞ്ഞ മരങ്ങൾ മുറിച്ചുമാറ്റി. അഞ്ചാം വളവിലും ഇരുപത്തിഒൻപതാം മൈൽ ഭാഗത്തുമാണ് മരങ്ങൾ റോഡിലേക്ക് വീഴാൻ സാധ്യതയുള്ള നിലയിൽ കണ്ടെത്തിയത്.മരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ ഭീഷണിയുയർത്തിയ സാഹചര്യത്തിൽ വനംവകുപ്പും ഹൈവേ പോലീസും അടിയന്തരമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും പ്രവർത്തനത്തിൽ പങ്കാളികളായി.ഷൗക്കത്ത് എലിക്കാട്, മജീദ് കണലാട്, വിനു, അർഷാദ് എരഞ്ഞോണ, ഗഫൂർ ഒതയോത്ത്, നിസാം വി.എച്ച്., നിഷാദ് വി.എച്ച്. എന്നിവരുടെ നേതൃത്വത്തിൽ…

Read More

ദേശീയ പുരസ്കാര ജേതാവ് നടൻ സലിംകുമാർ അന്തരിച്ചു.

:കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാർ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കുറച്ച് വർഷങ്ങളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സലിംകുമാർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. മലയാള സിനിമയിൽ ഹാസ്യനടനായും സ്വഭാവനടനായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയിരുന്നു.മികച്ച നടനുള്ള…

Read More

കുറ്റിയാടിപ്പുഴയിൽ അമ്മയും കുഞ്ഞും ഒഴുക്കിൽപ്പെട്ടു; ഇരുവരും മരിച്ചു

കുറ്റിയാടി: ശക്തമായ മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന കുറ്റിയാടിപ്പുഴയിൽ അമ്മയും കുഞ്ഞും ഒഴുക്കിൽപ്പെട്ട് മരിച്ചു. കൈതേരിമുക്ക് സ്വദേശിനിയായ രമ്യയും മകനുമാണ് മരിച്ചത്.സംഭവത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കണ്ടെത്തി തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവയുടെ സമീപത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് വാർത്ത പുതുക്കുന്നതാണ്.

Read More

നിയമവിരുദ്ധ നിർമാണം പൊളിക്കണമെന്നില്ല; പിഴയീടാക്കി ഭൂമി ക്രമപ്പെടുത്താമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: നിയമവിരുദ്ധമായി അനുവദിച്ച ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾ എല്ലാ സാഹചര്യങ്ങളിലും പൊളിച്ചുനീക്കണമെന്നില്ലെന്നും, ആവശ്യമായ സാഹചര്യങ്ങളിൽ പിഴയീടാക്കി ഭൂമി ക്രമപ്പെടുത്താമെന്നും സുപ്രിംകോടതി. മുംബൈയിലെ നവി മുംബൈ വാഷി സെക്ടർ 30എയിൽ അനധികൃതമായി നിർമിച്ച ഷോപ്പിങ് മാളും ഹോട്ടലും സംബന്ധിച്ച കേസിലാണ് സുപ്രധാന വിധി പുറത്തുവന്നത്.ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആധാരെ എന്നിവരടങ്ങിയ ബെഞ്ച്, ഭൂമി യഥാർഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.450 കോടി രൂപയുടെ നിക്ഷേപവും 8,000 പേരുടെ ഉപജീവനവും വാർഷികമായി 100 കോടി രൂപയുടെ…

Read More

അവധിക്കാല കച്ചവടത്തിനിടെ ദുരന്തം; മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു

കാസർഗോഡ്: അവധിക്കാലത്ത് ചെറിയ കച്ചവടം നടത്തി വന്നിരുന്ന സഹോദരങ്ങളായ രണ്ട് കുട്ടികൾ മതിൽ ഇടിഞ്ഞുവീണ് മരിച്ച ദാരുണ സംഭവം കാസർഗോഡ് ജില്ലയിലെ ആദൂർ സഞ്ചക്കടവിൽ. അബൂബക്കറിന്റെ മക്കളായ മുൻസിർ (10), മുസമ്മിൽ (14) എന്നിവരാണ് മരിച്ചത്. വീട്ടിന് സമീപം അവധിക്കാലത്ത് താൽക്കാലികമായി ഒരുക്കിയ ചെറിയ കടയിൽ ഇരിക്കുകയായിരുന്ന കുട്ടികളുടെ മേൽ സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തായ മറ്റൊരു കുട്ടിക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റു….

Read More

ആരോഗ്യ മേഖലയെ നവീകരിക്കാൻ ‘കായകൽപ്പം’; സംസ്ഥാനതല ജനസമ്പർക്ക പരിപാടിക്ക് കോഴിക്കോട്ട് തുടക്കം

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയുടെ ആദ്യഘട്ട സംസ്ഥാനതല ഉദ്ഘാടനം ജൂൺ 9ന് കോഴിക്കോട് നടക്കും.വെള്ളയിലെ മീനൂസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും…

Read More