Blog

അതിതീവ്ര മഴ ഭീഷണി; അഞ്ച് ജില്ലകളിൽ മൊബൈൽ അലർട്ട്, ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ നിർദേശം

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ അഞ്ച് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശവും അപായ സൈറണും എത്തിച്ച് ദുരന്തനിവാരണ അധികൃതർ ജാഗ്രതാ നിർദേശം നൽകി.അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (KSDMA) ഇന്ത്യൻ കാലാവസ്ഥ വകുപ്പും (IMD) സംയുക്തമായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.മലയോര മേഖലകൾ, നദീതീരങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ നവജാത ശിശുവിന്റെ കൈയിലെ എല്ല് പൊട്ടിയതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ സമയത്ത് നവജാത ശിശുവിന്റെ വലതു കൈയിലെ എല്ല് പൊട്ടിയതായി മാതാപിതാക്കളുടെ പരാതി. പ്രസവത്തിനിടെയാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് കുടുംബം ആരോപിക്കുന്നത്.കുഞ്ഞിന്റെ കൈക്ക് ആശുപത്രി അധികൃതർ പ്ലാസ്റ്റർ ഇട്ടിരുന്നുവെങ്കിലും, അത് രണ്ടാം ദിവസം തന്നെ അഴിഞ്ഞ് വീണുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. തുടർന്ന് കുഞ്ഞ് വേദനകൊണ്ട് നിരന്തരം കരഞ്ഞിട്ടും ഡോക്ടർമാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും അമ്മ അമല ആരോപിച്ചു.സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് ആശുപത്രി…

Read More

സുരക്ഷിത ജലയാത്ര ഉറപ്പാക്കണം; ബോട്ടുടമകൾ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് പോർട്ട് അധികൃതർ

കോഴിക്കോട്: മൺസൂൺ കാലവും കാലാവസ്ഥാ വ്യതിയാനങ്ങളും പരിഗണിച്ച് ജലയാത്രകൾ സുരക്ഷിതമാക്കാൻ ബോട്ടുടമകൾ കർശന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി ആൻഡ് സീനിയർ പോർട്ട് കൺസർവേറ്റർ അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന ജലയാനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.മഴ ശക്തമാകുകയും ജലാശയങ്ങളിൽ ഒഴുക്ക് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ ബോട്ടുകളും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം സർവീസ് നടത്തേണ്ടത്. സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള നിയമാനുസൃത രേഖകളില്ലാതെ…

Read More

ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; പത്താം ക്ലാസ് പൂർത്തിയാക്കിയ അലി അഫാൻ മരിച്ചു

കോഴിക്കോട്: പത്താം ക്ലാസ് പഠനം പൂർത്തിയാക്കി ഹയർസെക്കൻഡറി പ്രവേശനത്തിനായി കാത്തിരിക്കെയായിരുന്നു മായനാട് മേലെ തട്ടാരി സ്വദേശിയായ അലി അഫാന്റെ അകാല മരണം.അലി അഫാൻ സഞ്ചരിച്ചിരുന്ന ബൈക്ക് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അലി അഫാനെ ഗുരുതര പരിക്കുകളോടെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കി തുടർപഠനത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയുണ്ടായ ഈ ദുരന്തം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.അപകടത്തെ തുടർന്ന്…

Read More

നന്നായി പ്രതിഷേധിച്ചോളൂ’; കോക്രോച്ച് ജനതാ പാർട്ടിക്ക് പ്രത്യേക അനുമതി നൽകി ഡൽഹി പോലീസ്.

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചകൾക്കുമെതിരെ ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധ പരിപാടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അമേരിക്കയിലെ ബോസ്റ്റണിൽ നിന്ന് ഇന്ന് രാവിലെ ഡൽഹിയിലെത്തിയ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.നീറ്റ്, സി.ബി.എസ്.ഇ, സി.യു.ഇ.ടി. ഉൾപ്പെടെയുള്ള ദേശീയതല പരീക്ഷകളിൽ ആവർത്തിച്ച് ഉയരുന്ന ക്രമക്കേടുകൾ വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. പരീക്ഷാ തട്ടിപ്പുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.പരിസ്ഥിതി…

Read More

പ്രസിദ്ധ സിനിമാതാരം സലിംകുമാർ ആശുപത്രിയിൽ പ്രാർത്ഥനയോടെ ആരാധക വൃന്ദങ്ങൾ.

കൊച്ചി: നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.ഡോക്ടർമാരുടെ വിദഗ്ധസംഘം സലിം കുമാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. നിലവിൽ വിവിധ പരിശോധനകൾ പുരോഗമിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം കുമാർ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടുവരികയായിരുന്നു. ഇതിന്റെ ഭാഗമായി മുമ്പ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിട്ടുണ്ട്.അതേസമയം, നടന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകരും സിനിമാ പ്രവർത്തകരും അദ്ദേഹത്തിന്റെ…

Read More

ദേശീയപാത വികസനത്തിനായി പത്തുനില ഫ്ലാറ്റ് പൊളിക്കുന്നു; മുകളിൽ മണ്ണുമാന്തി യന്ത്രം കയറ്റി നടപടികൾ

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നങ്ങ്യാർകുളങ്ങര ജംക്‌ഷനിലെ പത്തുനില ഫ്ലാറ്റ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു. ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്ന കെട്ടിടം ഘട്ടംഘട്ടമായാണ് പൊളിച്ചുമാറ്റുന്നത്.ഫ്ലാറ്റിന്റെ ഒരു ഭാഗം നിലനിർത്തി ശേഷിച്ച ഭാഗം നേരത്തെ പൊളിച്ചുമാറ്റിയിരുന്നു. നിലവിൽ മുഴുവൻ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ച ശേഷമാണ് കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗം പൊളിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.കെട്ടിടത്തിന്റെ മുകൾഭാഗത്തേക്ക് പ്രത്യേക സംവിധാനത്തിലൂടെ മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് പൊളിക്കൽ നടത്തുന്നത്. ഉയരം കൂടിയ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്….

Read More

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം വേഗത്തിൽ; ആധുനിക യാത്രാ ഹബ്ബായി മാറാൻ ഒരുങ്ങി നഗരം

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികളിലൊന്നായ കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്ന തരത്തിലാണ് സ്റ്റേഷന്റെ സമഗ്ര വികസനം നടപ്പാക്കുന്നത്.വിമാനത്താവള മാതൃകയിലുള്ള ആധുനിക ടെർമിനൽ കെട്ടിടം, വിശാലമായ സ്കൈ ലോബി, കൂടുതൽ സൗകര്യപ്രദമായ വെയിറ്റിംഗ് ഏരിയകൾ എന്നിവ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളാണ്. എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, മെച്ചപ്പെട്ട പ്രവേശന സംവിധാനങ്ങൾ എന്നിവയും സ്റ്റേഷനിൽ ഒരുക്കുന്നുണ്ട്.വാഹന പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമായി മൾട്ടി-ലെവൽ പാർക്കിംഗ് സൗകര്യവും പദ്ധതിയുടെ ഭാഗമാണ്….

Read More

കോഴിക്കോട് ബൈപ്പാസിൽ നിയന്ത്രണം ശക്തമാക്കി; ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വിലക്ക്

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലെ ആറുവരി പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമായി നടപ്പാക്കാൻ തീരുമാനം. ബൈപ്പാസിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി ശക്തമാക്കുന്നത്.നിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ ഇപ്പോഴും പാത ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ദേശീയപാത അതോറിറ്റിയും പോലീസും ചേർന്ന് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.ഉയർന്ന വേഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ആറുവരി പാതയിൽ ഓവർടേക്ക് ലെയിനുകളിലൂടെ ഇരുചക്രവാഹനങ്ങൾ യാത്ര ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി അധികൃതർ…

Read More

സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്.

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും വിവിധ തലങ്ങളിലുള്ള അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അധികൃതരും നിർദേശിച്ചു.മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടസാധ്യതകൾ നിലനിൽക്കുന്നതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്….

Read More