Blog

നഴ്‌സിങ് സേവനം അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു.ആശുപത്രി മാനേജ്‌മെന്റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല കോടതിയെന്നും, എന്നാല്‍ അത് സമരം ചെയ്യാനുള്ള കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി. രോഗികളുടെ ചികിത്സയും ആശുപത്രി സേവനങ്ങളും തടസപ്പെടുന്ന തരത്തിലുള്ള സമരങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍…

Read More

അബ്ദുല്‍ റഹിമിന് ബോബി ചെമ്മണ്ണൂർ ജോലി നല്‍കും

കോഴിക്കോട്: സൗദി ജയിലില്‍ നിന്നും മോചിതനായി നാട്ടിലെത്തിയ അബ്ദുല്‍ റഹീമിനെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി വ്യവസായി ബോബി ചെമ്മണ്ണൂര്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് നന്ദി അറിയിച്ച ബോബി ചെമ്മണ്ണൂര്‍, ഇത് ലോകം ശ്രദ്ധിച്ച മാനവികതയുടെ വലിയ മാതൃകയാണെന്നും പറഞ്ഞു.ജാതി മത ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ച് നിന്നാണ് അബ്ദുല്‍ റഹീമിന്റെ മോചനം സാധ്യമാക്കിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. “36 കോടിക്ക് പകരം 40 കോടി രൂപ വരെ സമാഹരിച്ച് ഒരു മനുഷ്യനെ…

Read More

കോഴിക്കോട് നഗര ഗതാഗതത്തിന് പുതിയ പ്രതീക്ഷ; സമഗ്ര ട്രാൻസ്പോർട്ട് സംവിധാനത്തിനായി ശക്തമായ ആവശ്യം

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിൽ ഒന്നായ കോഴിക്കോട് നഗരത്തിന് സമഗ്ര നഗര ഗതാഗത സംവിധാനത്തിനായി പുതിയ പ്രതീക്ഷകൾ ഉയരുന്നു. നഗരവികസനം നഗരപരിധികൾ കടന്ന് ബേപ്പൂർ, ഫറോക്ക്, രാമനാട്ടുകര, കുന്നമംഗലം, മാവൂർ റോഡ്, ബാലുശ്ശേരി മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ പൊതുഗതാഗത സംവിധാനത്തിലും വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന ആവശ്യം ശക്തമാകുകയാണ്.നിലവിൽ കോഴിക്കോട് നഗരത്തിലെ പ്രധാന വെല്ലുവിളികളിൽ ഒന്നാണ് രൂക്ഷമായ ട്രാഫിക് കുരുക്കും ക്രമരഹിതമായ പൊതുഗതാഗത സംവിധാനവും. ഒരേ റൂട്ടുകളിൽ അനാവശ്യ തിരക്ക് അനുഭവപ്പെടുമ്പോൾ ചില മേഖലകളിൽ മതിയായ സർവീസുകൾ…

Read More

ശുചിമുറിയിൽ ഒളിക്യാമറ; പ്രിന്റിംഗ് പ്രസ് ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യത്തെ ഒരു പ്രിന്റിംഗ് പ്രസ്സിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ജീവനക്കാരിയായ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ പ്രസ് ഉടമ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശിയായ രാഹുൽ പി. അശോകിനെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.ശ്രീകാര്യത്തുള്ള പ്രസ്സിലെ ശുചിമുറിയിൽ അതിവിദഗ്ദ്ധമായ രീതിയിലായിരുന്നു ഒളിക്യാമറ സ്ഥാപിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ശുചിമുറിയിൽ പ്രവേശിച്ചപ്പോഴാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യുവതി ഉടൻ തന്നെ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതി നൽകിയ വിവരം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു….

Read More

ചമ്രവട്ടം മേൽപാലത്തിൽ വിള്ളൽ; സുരക്ഷ പരിശോധന നടത്തുമെന്ന് ദേശീയപാത അധികൃതർആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിശദീകരണം, താൽക്കാലിക അറ്റകുറ്റപ്പണി ആരംഭിച്ചു

പൊന്നാനി: ദേശീയപാത 66ലെ ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിലും സർവിസ് റോഡിന്റെ വശങ്ങളിലുമായി രൂപപ്പെട്ട വിള്ളലുകളിൽ സുരക്ഷ പരിശോധന നടത്തുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിന്റെ ഭാഗമായാണ് വിള്ളലുകൾ രൂപപ്പെട്ടതെന്നുമാണ് അധികൃതരുടെ വിശദീകരണം.മേൽപാലത്തിന്റെ അരികുഭിത്തിയിലും സർവിസ് റോഡിലുമുള്ള വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കെ.പി. നൗഷാദലി സ്ഥലം സന്ദർശിച്ച് പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.വിള്ളൽ രൂപപ്പെട്ട ചില ഭാഗങ്ങൾ…

Read More

ദേശീയപാത 66: പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ വിള്ളലിൽ സുരക്ഷ പരിശോധന നടത്തും

പൊന്നാനി: ദേശീയപാത 66ലെ ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിലും സർവിസ് റോഡിന്റെ വശങ്ങളിലുമായി രൂപപ്പെട്ട വിള്ളലുകളിൽ സുരക്ഷ പരിശോധന നടത്തുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിന്റെ ഭാഗമായാണ് വിള്ളലുകൾ രൂപപ്പെട്ടതെന്നുമാണ് അധികൃതരുടെ വിശദീകരണം.മേൽപാലത്തിന്റെ അരികുഭിത്തിയിലും സർവിസ് റോഡിലുമുള്ള വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.പി. നൗഷാദലി സ്ഥലം സന്ദർശിച്ച് പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.വിള്ളൽ രൂപപ്പെട്ട ചില ഭാഗങ്ങൾ ടാർ ഉപയോഗിച്ച് താൽക്കാലികമായി അടച്ചിട്ടുണ്ട്. പാലത്തിനടിയിലൂടെ…

Read More

ഇന്ത്യ -ചൈന ഭായ് ഭായി….

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിരേഖയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ (എൽ.എ.സി) സാഹചര്യങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും ബീജിങിൽ നിർണായക ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിൽ ചർച്ചകൾ പുരോഗതിക്ക് വഴിയൊരുക്കിയതായി വിലയിരുത്തപ്പെട്ടു.ബുധനാഴ്ച ബീജിങിൽ നടന്ന വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യു.എം.സി.സി) യോഗത്തിലാണ് അതിർത്തി മേഖലയിലെ നിലവിലെ സാഹചര്യം വിശദമായി ചർച്ച ചെയ്തത്. ചർച്ചകൾ നിർമ്മാണാത്മകവും ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നതുമായിരുന്നുവെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020ൽ ഗൽവാൻ വാലിയിൽ ഉണ്ടായ…

Read More

വരുമാന നേട്ടത്തിൽ കുതിച്ചുയർന്ന് തിരൂർ റെയിൽവേ സ്റ്റേഷൻ39 കോടിയിലധികം രൂപയുടെ റെക്കോർഡ് വരുമാനം

ദക്ഷിണ റെയിൽവേയിൽ 42-ാം സ്ഥാനംതിരൂർ: മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ കേന്ദ്രമായ തിരൂർ റെയിൽവേ സ്റ്റേഷൻ വരുമാന നേട്ടത്തിൽ പുതിയ ഉയരത്തിലെത്തി. 39 കോടിയിലധികം രൂപയുടെ റെക്കോർഡ് വരുമാനമാണ് സ്റ്റേഷൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ദക്ഷിണ റെയിൽവേയിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സ്റ്റേഷനുകളുടെ പട്ടികയിൽ തിരൂർ 42-ാം സ്ഥാനത്തെത്തി.മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന റെയിൽവേ സ്റ്റേഷനെന്ന നേട്ടവും തിരൂർ നിലനിർത്തി .ദിനംപ്രതി വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം, കൂടുതൽ ട്രെയിനുകളുടെ സ്റ്റോപ്പ്, യാത്രാ സൗകര്യങ്ങളിലെ പുരോഗതി…

Read More

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവം; ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിൽ കുഞ്ഞ് രക്ഷപ്പെട്ടു.

ഹരിപ്പാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയുടെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.പരിശോധനയ്ക്കിടെ ശുചിമുറിയിലേക്ക് പോയ 19കാരി അവിടെ വെച്ച് കുഞ്ഞിന് ജന്മം നൽകി. തുടർന്ന് നവജാത ശിശുവിനെ ജനാലയിലൂടെ ആശുപത്രിയുടെ പിൻവശത്തേക്ക് വലിച്ചെറിഞ്ഞതായാണ് കണ്ടെത്തിയത്.കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ ചികിത്സ നൽകിയതോടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. 2.9 കിലോ ഭാരമുള്ള കുഞ്ഞ്…

Read More

തിരുവനന്തപുരത്ത് പാർക്കിലെ റൈഡ് തകർന്നു; നിരവധി പേർക്ക് ഗുരുതര പരിക്ക്

തലസ്ഥാനമായ തിരുവനന്തപുരത്ത് വെമ്പായത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻറ് പാർക്കിൽ റൈഡ് തകർന്നുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. സ്കൂളുകൾ തുറക്കുന്നതിന് മുൻപുള്ള പൊതുഅവധി ദിനമായതിനാൽ നിരവധി കുട്ടികളും രക്ഷിതാക്കളും പാർക്കിൽ എത്തിയിരുന്ന സമയത്താണ് സംഭവം ഉണ്ടായത്.പ്രത്യക്ഷസാക്ഷികൾ പറയുന്നതനുസരിച്ച് പ്രവർത്തനത്തിലിരുന്ന റൈഡിന്റെ ഭാഗങ്ങൾ പെട്ടെന്ന് തകരുകയും അതിലുണ്ടായിരുന്നവർ താഴേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.സംഭവത്തിന് പിന്നാലെ പാർക്കിന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും ശക്തമായി ഉയരുന്നുണ്ട്….

Read More