Blog

മുൻ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു

മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജുംകുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം മടത്തറയ്ക്ക് സമീപം അപകടത്തിൽപ്പെട്ടു. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നത്.മുൻ മന്ത്രിയും കുടുംബവും ഒരുമിച്ച് യാത്ര ചെയ്യവെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് തെന്നിമാറുകയും തുടർന്ന് ഒരു ബൈക്കിൽ ഇടിക്കുകയുമായിരുന്നു. പിന്നാലെ വാഹനം റോഡരികിലെ ഒരു പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരും ബൈക്ക് യാത്രക്കാരനും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Read More

ഇ ടി ക്കെതിരേ ആക്രമണം ഉണ്ടായിട്ടില്ല; ആരോപണം നിഷേധിച്ച് എം. സ്വരാജ്

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥർക്കെതിരേ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞു. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില ആരോപണങ്ങൾ യാഥാർഥ്യവിരുദ്ധമാണെന്നും സംഭവത്തെ രാഷ്ട്രീയമായി വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇ ടി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് എം. സ്വരാജിന്റെ പ്രതികരണം. ജനങ്ങളുടെ പ്രതിഷേധത്തെ ആക്രമണമായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടികൾക്ക് എതിരല്ല സിപിഎം നിലപാടെന്നും, എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ…

Read More

പെരുന്നാൾ തലേന്ന് കൊപ്പത്ത് വാഹനാപകടം; 19കാരന് ദാരുണാന്ത്യം

പട്ടാമ്പി: കൊപ്പത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചുണ്ടമ്പറ്റ കുളക്കാട്ടിൽ സ്വദേശി 19 വയസ്സുകാരൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.പട്ടാമ്പി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിർദിശയിൽ വന്ന ദോസ്ത് വാഹനവും കൊപ്പം ജംഗ്ഷനിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനായ മുഹമ്മദ് നിഹാലിനെ ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ നിഹാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്…

Read More

“ജീവിക്കാൻ വേണ്ടിയാണ് അതിരാവിലെ വണ്ടിയുമായി ഇറങ്ങിയത്; രാഷ്ട്രീയമൊന്നുമില്ല…”ഇ.ഡി. റെയ്ഡിന് പിന്നാലെ ഉണ്ടായ ആക്രമണത്തിൽ ഡ്രൈവർ ശ്യാംരാജിന് പരിക്ക്.

തിരുവനന്തപുരം: ‘‘ജീവിക്കാൻ വേണ്ടിയാണ് അതിരാവിലെ വണ്ടിയുമായി ഇറങ്ങിയത്. നമുക്ക് രാഷ്ട്രീയമൊന്നുമില്ല. ഉപജീവന മാർഗമാണ് ദാ ഈ ഗതിയിലായി കിടക്കുന്നത്’’ — ആക്രമിക്കപ്പെട്ട കാറിനരികിൽ നിന്ന് ഡ്രൈവർ ശ്രീകാര്യം സ്വദേശി ശ്യാംരാജിന്റെ വേദനാഭരിതമായ പ്രതികരണം .മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കുനേരെ സി.പി.എം. പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിലാണ് ശ്യാംരാജിന് പരിക്കേറ്റത്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നതിനെ തുടർന്ന് കണ്ണിലും കൈയിലും പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.സംഭവത്തിൽ ശ്യാംരാജ് ഓടിച്ച കാർ…

Read More

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; കണ്ണീരോടെ ഉമ്മയെ ചേർത്ത് അബ്ദുൽ റഹീം നാട്ടിലെത്തി

കോഴിക്കോട്:രണ്ട് പതിറ്റാണ്ടോളം നീണ്ട ജയിൽ വാസത്തിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അബ്ദുൽ റഹീം സ്വന്തം മണ്ണിൽ തിരിച്ചെത്തി. ബലിപെരുന്നാളിന്റെ ആത്മീയ സന്തോഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ റഹീമിനെ സ്വീകരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വലിയ തോതിൽ എത്തിയിരുന്നു. വർഷങ്ങളായി മകന്റെ വരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന വയോധികയായ ഉമ്മ ഫാത്തിമയുടെ കണ്ണീർ നിറഞ്ഞ നിമിഷങ്ങൾ ഹൃദയഭേദകമായി.റിയാദിലെ ജയിലിൽ ഇരുപത് വർഷത്തോളമായി കഴിഞ്ഞിരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൽ റഹീമിന്റെ മോചനം ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമായി…

Read More

സി.എം.ആര്‍.എല്‍-എക്‌സാലോജിക് കേസ്: വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചുകൊച്ചി

സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനുടെ മകള്‍ വീണയുടെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു. എച്ച്.ഡി.എഫ്‍.സി ബാങ്കിലെ അക്കൗണ്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചത്.ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. വീണ വിജയന്റെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.സി.എം.ആര്‍.എല്ല്-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായും ഇ.ഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. പരിശോധനയില്‍ വിവിധ രേഖകള്‍, അക്കൗണ്ട്…

Read More

പനിപിടിച്ച് കേരളം; 1.48 ലക്ഷം കടന്ന് രോഗികൾ, അമീബിക് മസ്തിഷ്കജ്വരത്തിൽ 13 മരണം, എബോള ആശങ്കയും

കേരളത്തിൽ കാലവർഷം ശക്തമാകുന്നതിന് മുമ്പേ പകർച്ചപ്പനികൾ വ്യാപകമാകുന്നു. ഈ മാസം മാത്രം വിവിധ പനികൾ ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 1.48 ലക്ഷം പിന്നിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. മേയ് മാസത്തിലെ 26 ദിവസങ്ങൾക്കിടെ 1,48,089 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കും സംസ്ഥാനത്ത് വർധനയുണ്ട്. ഈ മാസം ഇതുവരെ 3,005 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇവരിൽ 703 പേർക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ എത്തിയ 224…

Read More

മീനങ്ങാടിയിൽ കനത്ത മഴയും കാറ്റും; മരം വീണ് കോഴിക്കോട്–സുൽത്താൻബത്തേരി റോഡിൽ ഗതാഗതം തടസപ്പെട്ടു

മീനങ്ങാടി ഭാഗത്ത് ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ വലിയ മരം കടപുഴകി വീണ് കോഴിക്കോട്–സുൽത്താൻബത്തേരി റോഡിൽ ഗതാഗതം താത്കാലികമായി സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതോടെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Read More

തേൻ ശേഖരിക്കാൻ പോയ യുവാവിന് കരടി ആക്രമണം; കാലിന് ഗുരുതര പരിക്ക്

വയനാട്: കരടി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നൂൽപ്പുഴ പൊൻകുഴി കാട്ടുനായിക്ക ഉന്നതിയിലെ പി.വി. ധനീഷ് (19) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ധനീഷ് നിലവിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് മാനന്തവാടി യിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉന്നതിക്ക് സമീപമുള്ള വനമേഖലയിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കരടിയുടെ ആക്രമണം. ആക്രമണത്തിൽ ധനീഷിന്റെ കാലിൽ കരടിയുടെ കടിയേറ്റതായി ബന്ധുക്കൾ അറിയിച്ചു. പരിക്കേറ്റ ധനീഷിനെ ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി…

Read More

കണ്ണൂരിൽ സംഘർഷം രൂക്ഷം; ഇഡി വാഹനങ്ങൾ തകർത്തു, ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്ക്..

മുൻ മുഖ്യമന്ത്രി പിണറായി വിജയനുടെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് സിപിഎം-എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെ ഇഡി ഉദ്യോഗസ്ഥർ എത്തിയ വാഹനം പ്രവർത്തകർ തല്ലിത്തകർത്തു. തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ബലം പ്രയോഗിക്കുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ പ്രദേശത്ത് കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ പോലീസ് സേനയെ…

Read More