ഡെങ്കിക്കെതിരെ ഒരു ഗോള്‍; വിദ്യാലയങ്ങളില്‍ ഉറവിട നശീകരണ ക്യാമ്പയിന്‍ ആരംഭിച്ചു
കോഴിക്കോട്: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഡെങ്കിക്കെതിരെ ഒരു ഗോള്‍’ ഉറവിട നശീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി രാജേഷ് അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ അഫ്‌സല്‍ പ്രതിജ്ഞ ചൊല്ലി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് ലുക്മാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി ഗിരീഷ് കുമാര്‍,…
