ഓപ്പറേഷൻ തൂഫാൻ: വ്യാപാരികൾക്കായി ബോധവൽക്കരണ പരിപാടി

രാമനാട്ടുകര: സംസ്ഥാന പൊലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി വ്യാപാരികൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എ. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു.ഫറോക്ക് പ്രിൻസിപ്പൽ എസ്.ഐ മിഥുൻ എം.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ രാമനാട്ടുകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി, പന്നിയങ്കര എസ്.ഐ മുനീർ, നല്ലളം എസ്.ഐ ഷൈജു, പന്തീരങ്കാവ് എസ്.ഐ ജാക്സൺ, കേരള വ്യാപാരി വ്യവസായി ഏകോപന…

Read More

കിൻഡർ ജോയ്, സഫോല ഓയിൽ, ചില മാങ്ങോ ജ്യൂസുകൾ; നിർമ്മാതാക്കൾക്ക് എഫ്.എസ്.എസ്.എ.ഐ നോട്ടീസ്

ഡൽഹി : കിൻഡർ ജോയ്, സഫോല ഓയിൽ, ചില മാങ്ങോ ജ്യൂസ് ബ്രാൻഡുകൾ എന്നിവയുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ഉയർന്ന ആശങ്കകളെ തുടർന്ന് അവയുടെ നിർമ്മാതാക്കൾക്ക് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നോട്ടീസ് നൽകിയതായി റിപ്പോർട്ട്.ഉൽപ്പന്നങ്ങളിലെ ഘടകങ്ങൾ, ലേബലിംഗിലെ വിവരങ്ങൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ പാലനം എന്നിവ സംബന്ധിച്ച് വിശദമായ വിശദീകരണം നൽകാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളും പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷമാണ് നടപടി.എന്നാൽ, പരാമർശിക്കപ്പെട്ട ഉൽപ്പന്നങ്ങൾ നിരോധിച്ചിട്ടുണ്ടെന്നോ വിപണിയിൽ നിന്ന്…

Read More

മഞ്ചേരി നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

മലപ്പുറം : മഞ്ചേരി നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും തക്കാളി ലോഡുമായി എത്തിയ പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു.കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നിന്ന് പാലക്കാട്ടേക്ക് ഇൻഡസ്ട്രിയൽ വിസിറ്റിനായി (IV) പോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അടിവാര ഭാഗത്ത് നിന്ന് എത്തിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ശക്തമായ ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി വിദ്യാർഥികൾക്ക്…

Read More

കോഴിക്കോട് ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് ക്ഷാമം; ദുരിതത്തിലായി രോഗികൾ

കോഴിക്കോട്: കോഴിക്കോട് സർക്കാർ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റുമാരുടെ കടുത്ത ക്ഷാമം മൂലം ചികിത്സ തേടിയെത്തുന്ന രോഗികൾ ദുരിതത്തിലാകുന്നതായി പരാതി. വിവിധ പഞ്ചകർമ, തെറാപ്പി ചികിത്സകൾക്കായി എത്തുന്ന രോഗികൾക്ക് സമയബന്ധിതമായി സേവനം ലഭിക്കുന്നില്ലെന്നാണ് ആരോപണം. തെറാപ്പിസ്റ്റുമാരുടെ കുറവ് കാരണം ചികിത്സാ സമയക്രമം താളം തെറ്റുകയും പലർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുന്നതായി രോഗികൾ പറയുന്നു. ചില ചികിത്സകൾ നീട്ടിവെക്കേണ്ടി വരുന്നതും രോഗികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രോഗികൾ ആശുപത്രി സൂപ്രണ്ടിന് നിവേദനം സമർപ്പിച്ചു. ഒഴിവുള്ള…

Read More

പ്രിയദർശിനി സർവീസ് തിരിച്ചടിയാകുന്നു; ജൂൺ 30 മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിയേക്കുമെന്ന് ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസ് വ്യാപകമാകുന്നതിനിടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. നിലവിലെ സാഹചര്യത്തിൽ നിരവധി സ്വകാര്യ ബസുകൾ ജൂൺ 30 ഓടെ സർവീസ് നിർത്തേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ബസ് ഉടമകൾ നൽകുന്നത്.പ്രിയദർശിനി സർവീസിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും, ഇതുമൂലം ഒരു ബസിന് പ്രതിദിനം ആയിരം രൂപ മുതൽ ആറായിരം രൂപ വരെ നഷ്ടമുണ്ടാകുന്നതായും ബസ് ഉടമകൾ ആരോപിക്കുന്നു. വർധിച്ചുവരുന്ന ഇന്ധനച്ചെലവും തൊഴിലാളികളുടെ…

Read More

മസിനഗുടിയിൽ റേഷൻ കടയിൽ കയറിയ കാട്ടാന; ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചു

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മസിനഗുടി ടൗണിലെ റേഷൻ കടയിൽ കയറിയ കാട്ടാന അരി, പഞ്ചസാര, പാം ഓയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചു. കടയുടെ ഒരു ഭാഗവും ആന തകർത്തതായാണ് റിപ്പോർട്ട്.സംഭവവിവരം ലഭിച്ചതിനെ തുടർന്ന് വനപാലന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാഹനങ്ങളിലെ സൈറൺ മുഴക്കി ആനയെ കട പരിസരത്ത് നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് ആന വനമേഖലയിലേക്ക് മടങ്ങി.എന്നാൽ, മടങ്ങുമ്പോൾ ഒരു ചാക്ക് പഞ്ചസാര തുമ്പിക്കൈയിൽ എടുത്തുകൊണ്ടാണ് ആന പോയത്. ഈ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയതും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ…

Read More

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര പദ്ധതി; പ്രതിസന്ധിയിൽ സ്വകാര്യ ബസുകൾ, സർക്കാരിനോട് പുതിയ നിർദ്ദേശവുമായി ബസ് ഉടമകൾ.

സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളും കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതിയും കേരളത്തിലെ സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി ബസ് ഉടമകൾ. നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് യഥാർത്ഥ സാമ്പത്തിക ഭാരം കുറയ്ക്കാൻ പര്യാപ്തമല്ലെന്നാണ് അവരുടെ ആരോപണം.ബജറ്റിൽ സ്വകാര്യ ബസുകളുടെ നികുതി പകുതിയായി കുറച്ചതായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും, ഒരു ശരാശരി ബസിന് പ്രതിദിനം ലഭിക്കുന്ന ലാഭം വെറും 106 മുതൽ 142 രൂപ വരെയാണെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത് ഡീസൽ വിലവർധനയും…

Read More

നിപ നിരീക്ഷണത്തിലുണ്ടായിരുന്ന എല്ലാവരും ആശുപത്രി വിട്ടു; സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്നു..

കോഴിക്കോട്: നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന അവസാന മൂന്ന് പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിലുണ്ടായിരുന്ന എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ ബാധിതനായ രോഗി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 104 പേരാണുള്ളത്. ഇതിൽ നാല് പേർ അതീവ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 86…

Read More

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾക്ക് വീണ്ടും ജീവൻ; ബജറ്റിൽ 20 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികൾക്ക് വീണ്ടും പ്രതീക്ഷ നൽകിക്കൊണ്ട് ബജറ്റിൽ 20 കോടി രൂപയുടെ പ്രാഥമിക വകയിരുത്തൽ പ്രഖ്യാപിച്ചു. വർഷങ്ങളായി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയെങ്കിലും പ്രാവർത്തികമാകാതെ നിന്ന പദ്ധതികൾക്ക് ഇതോടെ പുതിയ ചലനം ലഭിക്കുമെന്നാണ് പ്രതീക്ഷ.തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായി സാധ്യതാപഠന പ്രവർത്തനങ്ങൾ ആരംഭിച്ചതായും സർക്കാർ അറിയിച്ചു.ജനസംഖ്യാ…

Read More

കോഴിക്കോട് ജില്ലയിൽ വിവിധ അറിയിപ്പുകൾ; റോഡ് അടച്ചിടൽ മുതൽ തൊഴിൽ അവസരങ്ങൾ വരെ

കോഴിക്കോട്: ജില്ലയിലെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രധാന പൊതുഅറിയിപ്പുകൾ ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും പുറത്തിറക്കി. കാരന്തൂർ മുതൽ പാറക്കടവ് പാലം വരെയുള്ള റോഡിൽ കലുങ്ക് നിർമാണവും അനുബന്ധ പ്രവൃത്തികളും നടക്കുന്നതിനാൽ ജൂൺ 20 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കാരന്തൂർ–തുറയിൽ കടവ് പാലം വഴിയുള്ള ബദൽപാത ഉപയോഗിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മഴക്കാല രോഗങ്ങളുടെ വ്യാപനം മുൻനിർത്തി എരഞ്ഞിക്കൽ കണ്ടംകുളങ്ങരയിലെ ഗവൺമെന്റ് ജില്ലാ ഹോമിയോ ആശുപത്രിയിൽ പനിക്കും മറ്റ് മഴക്കാല…

Read More