നിലമ്പൂർ കൂരാളിയിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

നിലമ്പൂർ: നിലമ്പൂർ കൂരാളിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. ഇന്ന് രാവിലെ അസാധാരണമായ ശബ്ദം കേട്ട് സ്ഥലത്തെത്തിയ കിണറിന്റെ ഉടമയാണ് ആന കിണറ്റിൽ വീണുകിടക്കുന്നത് ആദ്യം കണ്ടെത്തിയത്.തുടർന്ന് വിവരം വനപാലകരെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം പ്രദേശത്ത് അടുത്തകാലത്തായി വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികൾ പതിവായി എത്തുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.കിണറ്റിൽ വീണ ആനയെ സുരക്ഷിതമായി കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്….

Read More

കോഴിക്കോട് KSRTC സ്റ്റാൻഡിൽ ഡാൻസഫിന്റെ മിന്നൽ പരിശോധന; ഓപ്പറേഷൻ തൂഫാനിൽ വൻ കഞ്ചാവ് വേട്ട, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിലെ KSRTC ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ വൻ തോതിൽ കഞ്ചാവ് പിടികൂടി. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഡാൻസഫ് (DANSAF) സംഘവും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദ സാഹചര്യത്തിൽ കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. ബസ് സ്റ്റാൻഡുകളും പൊതുഗതാഗത കേന്ദ്രങ്ങളും…

Read More

മാനാഞ്ചിറയ്ക്ക് സമീപം പോത്തിൻകുട്ടികളുടെ സാന്നിധ്യം; അപകടസാധ്യത ഉയരുന്നതായി പരാതി

കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയ്ക്ക് സമീപം മൂന്ന് പോത്തിൻകുട്ടികൾ അലഞ്ഞുതിരിയുന്നതും റോഡരികിൽ തങ്ങുന്നതും യാത്രക്കാർക്ക് ഭീഷണിയാകുന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കരുതപ്പെടുന്ന പോത്തിൻകുട്ടികളാണ് മഴയെ തുടർന്ന് മാനാഞ്ചിറയ്ക്ക് സമീപം തങ്ങിക്കിടക്കുന്നത്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇവ റോഡിനോട് ചേർന്ന ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതുമൂലം ഇരുചക്ര വാഹനയാത്രികർക്കും കാൽനട യാത്രക്കാർക്കും അപകടസാധ്യത വർധിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനാഞ്ചിറയ്ക്ക് സമീപം ഇത്തരം സാഹചര്യം നിലനിൽക്കുന്നത് കോർപ്പറേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേയെന്ന ചോദ്യവും ഉയരുന്നുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ…

Read More

കനത്ത മഴ; മലയോര മേഖലകളിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രത നിർദേശം

കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളിൽ ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്ന് പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. ആനക്കാംപൊയിൽ, മുത്തപ്പൻപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ജലനിരപ്പിൽ ഗണ്യമായ വർധനവ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു.മഴയുടെ ശക്തി തുടരുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ മഴ തുടർന്നാൽ ജില്ലയിലെ ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.മലയോര മേഖലയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും പുഴകളിലും വെള്ളച്ചാട്ട പ്രദേശങ്ങളിലുമുള്ള…

Read More

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കോഴിക്കോട്; മെട്രോ പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കോഴിക്കോട്: സംസ്ഥാനത്തെ അടുത്ത മെട്രോ റെയിൽ പദ്ധതി കോഴിക്കോടിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്ന് ആവശ്യം ശക്തമാകുന്നു. ദിനംപ്രതി വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം, രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക്, നഗരവികസനത്തിന്റെ വ്യാപ്തി എന്നിവ കണക്കിലെടുക്കുമ്പോൾ കോഴിക്കോട് മെട്രോ പദ്ധതിക്ക് അടിയന്തര പ്രാധാന്യം നൽകണമെന്ന് വിദഗ്ധരും ജനപ്രതിനിധികളും അഭിപ്രായപ്പെടുന്നു.മലബാറിന്റെ വാണിജ്യ-വിദ്യാഭ്യാസ കേന്ദ്രമായ കോഴിക്കോട് നഗരത്തിൽ ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. നഗരത്തിലേക്കും പുറത്തേക്കും എത്തുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് റോഡുകളിലെ തിരക്കും ഗതാഗത തടസ്സങ്ങളും രൂക്ഷമാകുകയാണ്.മെട്രോ പദ്ധതിയെക്കുറിച്ച്…

Read More

വിദ്യാർത്ഥികളിൽ ആരോഗ്യബോധം വളർത്താൻ ‘ഷുഗർ ബോർഡുകൾ’; കോഴിക്കോട് ജില്ലയിൽ വ്യാപക ക്യാമ്പയിൻ

കോഴിക്കോട്: സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാരയുടെ അളവിനെക്കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ ‘ഷുഗർ ബോർഡ്’ സ്ഥാപിക്കൽ ക്യാമ്പയിൻ ശക്തമാകുന്നു. സമൂഹത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും അമിത പഞ്ചസാര ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഷുഗർ ബോർഡുകൾ സ്ഥാപിക്കുന്നത് ഏതെങ്കിലും ബ്രാൻഡുകളെയോ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിനെയോ പ്രമോട്ട് ചെയ്യുന്നതിനായല്ലെന്ന് അധികൃതർ വ്യക്തമാക്കി. സോഫ്റ്റ് ഡ്രിങ്കുകളിലെ അമിതമായ ഷുഗർ കണ്ടെൻ്റിനെക്കുറിച്ച് ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പ്രമേഹത്തിന്റെ…

Read More

ആധാർ ബയോമെട്രിക് പുതുക്കൽ നിർബന്ധം; സെപ്റ്റംബർ വരെ സൗജന്യ സേവനം

തിരുവനന്തപുരം: അഞ്ച് വയസ്സും പതിനഞ്ച് വയസ്സും പൂർത്തിയാകുന്ന കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് സംസ്ഥാന ഐടി മിഷൻ അറിയിച്ചു. വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ എന്നിവയുടെ പുതുക്കൽ സെപ്റ്റംബർ മാസം വരെ സംസ്ഥാനത്തെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.5 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കാണ് ഈ സൗജന്യ നിർബന്ധിത പുതുക്കൽ ബാധകമാകുന്നത്. കൃത്യസമയത്ത് ബയോമെട്രിക് വിവരങ്ങൾ പുതുക്കാത്ത പക്ഷം ആധാർ കാർഡ് താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.സ്കോളർഷിപ്പുകൾ, റേഷൻ…

Read More

ക്ഷേമ പെൻഷൻ അപേക്ഷകൾ കെട്ടിക്കിടന്നു; ഉദ്യോഗസ്ഥനെതിരെ മേയറുടെ രൂക്ഷ വിമർശനം

കോഴിക്കോട്: സാമൂഹിക ക്ഷേമ പെൻഷൻ അപേക്ഷകളിൽ കാലതാമസം സംഭവിച്ചതിനെ തുടർന്ന് കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ അഡീഷനൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം. വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ യഥാസമയം പരിഗണിക്കാതെ കെട്ടിക്കിടത്തിയത് സാധാരണക്കാരോടുള്ള അനീതിയാണെന്ന് മേയർ ഒ. സദാശിവൻ പറഞ്ഞു.ബേപ്പൂർ മേഖല കാര്യാലയത്തിൽ നിന്നുള്ള നിരവധി അപേക്ഷകൾ അഡീഷനൽ സെക്രട്ടറിയുടെ അനുമതിക്കായി കാത്തുകിടക്കുകയാണെന്ന് കൗൺസിലർ സി.പി. സലീം യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, കമ്പ്യൂട്ടർ സംവിധാനത്തിൽ നടപടിക്രമം പൂർത്തിയാക്കാൻ മറന്നതാണ് കാലതാമസത്തിന്…

Read More

ഷിഗെല്ലയും ഡെങ്കിയും ആശങ്കയാകുമ്പോൾ.മലപ്പുറം സ്വദേശിനി മരിച്ചു 🦟 ഡെങ്കിപ്പനി വ്യാപനം ആശങ്കയാകുന്നു നിപയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വീണ്ടും ആശങ്ക ഉയർത്തുന്നതിനിടെ ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ 75-കാരിയുടെ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇന്ന് 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി.അതേസമയം, ഡെങ്കിപ്പനി വ്യാപനവും ആശങ്കയുണർത്തുകയാണ്. സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസുകൾ 100 കടന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.നിപ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആശ്വാസകരമായ പുരോഗതിയാണ് റിപ്പോർട്ട് ചെയ്യുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ…

Read More

സംസ്ഥാനത്ത് രാത്രി 6 മണി മുതൽ 12 മണി വരെ വൈദ്യുതി നിയന്ത്രണം; ഈ മാസം 30 വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന സാഹചര്യത്തിൽ കെഎസ്ഇബി (KSEB) നിയന്ത്രണ നടപടികൾ കർശനമാക്കുന്നു. വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കും. ഈ നിയന്ത്രണം ഈ മാസം 30 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.വൈദ്യുതി ഗ്രിഡിൽ ഉണ്ടാകുന്ന അതിരൂക്ഷമായ ലോഡ് നിയന്ത്രിക്കുന്നതിനായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സാധാരണയായി ഓരോ പ്രദേശത്തും 15 മുതൽ 30 മിനിറ്റ് വരെ താൽക്കാലിക തടസ്സങ്ങളോ നിയന്ത്രണമോ ഉണ്ടാകാനിടയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.പീക്ക് സമയമായ വൈകുന്നേരങ്ങളിൽ…

Read More