തമിഴ്നാട് സി എം വിജയ് വിവാദ കുരുക്കിലേക്ക്
തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്, നിരോധിത സംഘടനയായ എൽടിടിഇ (LTTE) സ്ഥാപകൻ വി. പ്രഭാകരന് ആദരമർപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. പ്രഭാകരന്റെ ചരമദിനമായ മെയ് 18-ന് മുള്ളിവായ്ക്കൽ കൂട്ടക്കൊലയെ അനുസ്മരിച്ച് വിജയ് പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് കാരണമായത്. പ്രഭാകരൻ കൊല്ലപ്പെട്ട ശ്രീലങ്കയിലെ മുള്ളിവായ്ക്കലിനെ പരാമർശിച്ചുകൊണ്ടായിരുന്നു വിജയിന്റെ കുറിപ്പ്. ‘മുള്ളിവായ്ക്കലിലെ ഓർമ്മകൾ ഹൃദയത്തിൽ ഏന്തുന്നുവെന്നും ലങ്കയിലെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങൾക്കായി എന്നും നിലകൊള്ളുമെന്നുമാണ്’ അദ്ദേഹം എക്‌സിൽ കുറിച്ചത്. തമിഴ് വംശഹത്യയുടെ സ്മരണ പുതുക്കുന്ന ദിനമായാണ് മെയ് 18-നെ…
