പേരാമ്പ്രയിൽ ലഹരി സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു; 5 പേർ പിടിയിൽ

പേരാമ്പ്ര പാണ്ടിക്കോട് മേഖലയിൽ ലഹരി മരുന്ന് സംഘത്തെ പിടികൂടാനെത്തിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.പരിശോധനയ്ക്കായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ പ്രതികൾ തടയുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ സ്ക്വാഡ് അംഗങ്ങൾക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റതായി പോലീസ് അറിയിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി അക്രമിസംഘത്തെ ബലമായി കീഴടക്കി.പിടിയിലായവരിൽ നിന്ന് മാരക സ്വഭാവമുള്ള രാസലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *