തൃശ്ശൂർ റൂറലിൽ ലഹരിക്കെതിരെ മിന്നൽ വേട്ട; ‘തൂഫാൻ’ ഓപ്പറേഷനിൽ നിരവധി പേർ കുടുങ്ങി.

ഇരിങ്ങാലക്കുട: ലഹരി മാഫിയക്കെതിരെ സംസ്ഥാന പോലീസ് ആരംഭിച്ച ‘തൂഫാൻ ദ നാർക്കോ ഹണ്ട്’ പ്രത്യേക ഡ്രൈവിന്റെ ആദ്യ ദിനത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിൽ വൻ പരിശോധന. ജില്ലയിലുടനീളം നടത്തിയ റെയ്ഡുകളിൽ 15 കേസുകൾ രജിസ്റ്റർ ചെയ്യുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഹാഷിഷ് ഓയിൽ, കഞ്ചാവ്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ കൈവശം വച്ചും വിൽപ്പനയ്ക്കായി സൂക്ഷിച്ചുംിരുന്നവരാണ് പിടിയിലായത്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയെന്ന വിവരത്തെ തുടർന്നാണ് പല സ്ഥലങ്ങളിലും മിന്നൽ പരിശോധന നടത്തിയത്.അറസ്റ്റിലായവരിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും സ്റ്റേഷൻ റൗഡിമാരും ഉൾപ്പെടുന്നു. എൻഡിപിഎസ് നിയമവും ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.യുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധനകൾ നടത്തിയത്. ലഹരിവ്യാപാരത്തിനെതിരെ കർശന നടപടി തുടരുമെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *