വിഷു ബംപറിൽ 12 കോടി; കരുനാഗപ്പള്ളി സ്വദേശിക്ക് ഭാഗ്യക്കിരീടം.

വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന് ലഭിച്ചു. VB 135452 എന്ന ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്.കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നതെന്നും, അത്തരമൊരു സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത ഭാഗ്യം ലഭിച്ചതെന്നും പൊന്നനും കുടുംബവും പ്രതികരിച്ചു.സമ്മാന വാർത്ത പുറത്തുവന്നതോടെ നാട്ടുകാരും ബന്ധുക്കളും പൊന്നന്റെ വീട്ടിലെത്തി ആശംസകൾ അറിയിച്ചു. ജീവിതത്തിലെ വലിയ മാറ്റത്തിനുള്ള വഴിതുറന്ന ഈ ഭാഗ്യം കുടുംബത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്.
