യുഎൻഎ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ്; പ്രതിഷേധമായി ഇന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ സൂചനാ പണിമുടക്ക്

തൃശൂർ : നഴ്സുമാരുടെ സംഘടനയായ യുഎൻഎ (United Nurses Association)യുടെ നേതൃത്വത്തിൽ ലേബർ ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ സൂചനാ പണിമുടക്ക് നടത്തും.ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിക്കെത്തുകയുള്ളുവെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ശമ്പള-സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎൻഎയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടന ഉയർത്തുന്നത്. അതേസമയം, അടിയന്തര ചികിത്സാ സേവനങ്ങളെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ഭാഗികമായി ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.:

.#Thrissur #UNA #NursesStrike #KeralaNews #LabourProtest #HealthcareWorkers #BreakingNews #SuperCalicut

Leave a Reply

Your email address will not be published. Required fields are marked *