സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1 ഭീതി; ഇടുക്കിയിൽ 82കാരി മരിച്ചു. ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

🚨 സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1 മരണം; ഇടുക്കിയിൽ 82കാരി മരിച്ചുഇടുക്കി: സംസ്ഥാനത്ത് വീണ്ടും എച്ച്1എൻ1 (സ്വൈൻ ഫ്ലൂ) ബാധിച്ച് മരണം. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശിനിയായ പൂങ്കുടിയിൽ മറിയാമ്മ (82) ആണ് മരിച്ചത്.പനിയെ തുടർന്ന് കഴിഞ്ഞ മാസം 30-ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന മറിയാമ്മയ്ക്ക് നടത്തിയ പരിശോധനയിൽ എച്ച്1എൻ1 സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.🦠 എച്ച്1എൻ1 ലക്ഷണങ്ങൾപനിചുമതൊണ്ടവേദനശരീരവേദനക്ഷീണംശ്വാസതടസം

Leave a Reply

Your email address will not be published. Required fields are marked *