സുൽത്താൻ ബത്തേരിയിൽ ഷിഗെല്ല രോഗബാധ വീണ്ടും.

സുൽത്താൻ ബത്തേരിയിൽ 5 വിദ്യാർത്ഥികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 8 ആയിവയനാട് സുൽത്താൻ ബത്തേരിയിൽ ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം എട്ടായി. ആരോഗ്യവകുപ്പ് പരിശോധനയും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്. നേരത്തെ സ്കൂളിലെ ചില വിദ്യാർത്ഥികൾക്ക് വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കുടിവെള്ള സ്രോതസുകളുടെയും പരിസരങ്ങളുടെയും പരിശോധന തുടരുകയാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *