മലപ്പുറം വിഭജനമല്ല, മലബാർ കേന്ദ്രഭരണ പ്രദേശമാകണം: വിശ്വഹിന്ദു പരിഷത്ത്
മലപ്പുറം ജില്ല വിഭജിക്കുന്നതിലൂടെ മാത്രമല്ല, മലബാർ മേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതിലൂടെയാണ് യഥാർത്ഥ വികസനം സാധ്യമാകുകയെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). സംഘടനയുടെ ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയെ വികസനത്തിന്റെ പേരിൽ വിഭജിക്കണമെന്ന നിർദേശങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, മലബാറിന്റെ സമഗ്ര വികസനവും രാജ്യസുരക്ഷയും മുൻനിർത്തി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നാണ് വിഎച്ച്പിയുടെ നിലപാട്. കേന്ദ്രഭരണ പ്രദേശമായാൽ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധയും…
