Malabar Jagratha

കടലുണ്ടിയിൽ രാത്രി പരിശോധന; പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടൽ അടപ്പിച്ചു

കടലുണ്ടി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി നടത്തിയ രാത്രി പരിശോധനയിൽ പഴകിയ ഭക്ഷണവസ്തുക്കൾ കണ്ടെത്തിയ ചാലിയത്തെ ഒരു ഹോട്ടൽ അടപ്പിച്ചു. ചാലിയം ടേസ്റ്റി ഹട്ട് ഹോട്ടലിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്ത ആറു സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. പരിശോധനയ്ക്കിടെ പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 14 സ്ഥാപനങ്ങളിൽ നിന്ന് ആകെ 2,800 രൂപ പിഴ ഈടാക്കി. ചാലിയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും പഞ്ചായത്ത്…

Read More

തിരുവനന്തപുരം കോർപറേഷനിൽ ഏറ്റുമുട്ടൽ; മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം, അംഗങ്ങൾക്കു പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച എൽഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധം രൂക്ഷമായതോടെ കൗൺസിൽ ഹാളിൽ തള്ളിക്കയറ്റവും കൈയാങ്കളിയും ഉണ്ടായി. സംഭവത്തിൽ മേയർക്കും ചില കൗൺസിലർമാർക്കും നിസാര പരിക്കേറ്റതായാണ് റിപ്പോർട്ട്. ഹൈക്കോടതി വിധിയെ തുടർന്ന് ബിജെപി കൗൺസിലർമാരുടെ പുനഃസത്യപ്രതിജ്ഞയും കോർപറേഷനിലെ രാഷ്ട്രീയ വിവാദങ്ങളും തുടരുന്നതിനിടെയാണ് പുതിയ പ്രതിഷേധം ഉണ്ടായത്. മേയർ വി.വി. രാജേഷിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തുകയും യോഗം പലവട്ടം തടസപ്പെടുകയും ചെയ്തു. പ്രതിഷേധത്തിനിടെ അംഗങ്ങൾ…

Read More

ഓപ്പറേഷൻ തൂഫാൻ; പൊലീസിനെ കണ്ട് ഓടിയ യുവാവ് കിണറ്റിൽ വീണ് പരുക്ക്

കോഴിക്കോട് : കുന്നമംഗലം പതിമംഗലം ആമ്പ്രമ്മൽ പ്രദേശത്ത് പൊലീസ് പരിശോധനയ്ക്കിടെ ഭയന്നോടിയ 26-കാരൻ ആളൊഴിഞ്ഞ വീട്ടിനോട് ചേർന്നുള്ള 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് എത്തിയതോടെ സമീപത്തുണ്ടായിരുന്ന ചിലർ ഓടിപ്പോയതായും, അതിൽ ഒരാളാണ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണതെന്നും നാട്ടുകാർ പറഞ്ഞു.വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കിണറ്റിലിറങ്ങി യുവാവിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം…

Read More

സർക്കാർ ആശുപത്രിയിൽ ജനിച്ചാൽ സ്വർണ്ണമോതിരം; ‘തായ് മാമൻ’ പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ : തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം നൽകുന്ന ‘തായ് മാമൻ’ പദ്ധതിക്കാണ് സർക്കാർ തുടക്കമിടുന്നത്.2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. പദ്ധതിക്കായി പ്രതിവർഷം നൂറുകണക്കിന് കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. നടപ്പാക്കുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും.തമിഴ് കുടുംബങ്ങളിൽ നവജാത ശിശുവിന് അമ്മാവൻ സമ്മാനങ്ങൾ നൽകുന്ന…

Read More

താമരശ്ശേരി ചുരം ആറാം വളവിൽ വീതി കൂട്ടൽ; ഗതാഗത നിയന്ത്രണം തുടരുന്നു

കോഴിക്കോട്: വയനാടിനെ മലബാറുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ റോഡ് വീതി കൂട്ടൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സുരക്ഷയും ഗതാഗത സൗകര്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.പ്രവർത്തനങ്ങളുടെ ഭാഗമായി ചില സമയങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യാത്രയ്ക്ക് മുൻപ് ഗതാഗത വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.വർഷങ്ങളായി അപകടസാധ്യതയും വാഹനക്കുരുക്കും നേരിടുന്ന ആറാം വളവിലെ വീതി കൂട്ടൽ പൂർത്തിയാകുന്നതോടെ വാഹന ഗതാഗതം…

Read More

ഓടുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്; കാൽ മുട്ടിനു താഴെ നഷ്ടമായി

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ് ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. മാഹി അഴിയൂർ സ്വദേശിയായ അൻസാർ (38) ആണ് അപകടത്തിൽ ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായത്.ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷനിലെത്താറായ സമയത്താണ് അൻസാർ ട്രെയിനിൽ നിന്ന് താഴേക്ക് വീണത്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റ അൻസാറിനെ 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ്…

Read More

വെനിസ്വേലയിൽകുലുക്കി ഇരട്ട ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാരക്കാസ്: വെനസ്വേലയിൽ മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങൾ വ്യാപക നാശനഷ്ടമുണ്ടാക്കി. 7.2, 7.5 തീവ്രതകളിൽ രേഖപ്പെടുത്തിയ ഭൂചലനങ്ങൾ തലസ്ഥാനമായ കാരക്കാസിനെയും സമീപ പ്രദേശങ്ങളെയും ശക്തമായി ബാധിച്ചു. നിരവധി കെട്ടിടങ്ങൾ തകരുകയും വൈദ്യുതി, ഗതാഗത, ആശയവിനിമയ സംവിധാനങ്ങൾ താറുമാറാകുകയും ചെയ്തു.ഭൂചലനത്തെ തുടർന്ന് പ്രധാന വിമാനത്താവളമായ സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സർക്കാർ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട് .മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. എന്നാൽ വ്യാപക നാശനഷ്ടങ്ങൾ കാരണം ആളപായം ഉയരാനിടയുണ്ടെന്ന ആശങ്ക…

Read More

സ്കൂൾ ബാഗ് പരിശോധനയിൽ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തി; തുടർ റെയ്ഡിൽ 28 ലിറ്റർ വാറ്റ് ചാരായം പൊലീസ് പിടിച്ചെടുത്തു.

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിലെ ഒരു സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി വാട്ടർ ബോട്ടിലിൽ വ്യാജമദ്യം (വാറ്റ് ചാരായം) എത്തിച്ച് സഹപാഠികൾക്ക് വിതരണം ചെയ്തതായി കണ്ടെത്തി. വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ അപ്രതീക്ഷിത ബാഗ് പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.ചോദ്യം ചെയ്യലിൽ, മറ്റൊരു സഹപാഠിയാണ് ചാരായം നൽകിയതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആ കുട്ടിയുടെ വീട്ടിൽ രണ്ടാനച്ഛൻ വ്യാജമദ്യം വാറ്റുന്നതായും അത് സ്കൂളിലെ കുട്ടികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചതായും കണ്ടെത്തി.വിവരം ലഭിച്ചതിനെ…

Read More

നിപയുടെ ഉറവിടം ഇന്നും ദുരൂഹം; രോഗവ്യാപന പാത കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ആദ്യമായി നിപ്പ രോഗം സ്ഥിരീകരിച്ച് എട്ട് വർഷം പിന്നിട്ടിട്ടും രോഗബാധയുടെ കൃത്യമായ ഉറവിടവും മനുഷ്യരിലേക്കുള്ള രോഗവ്യാപന വഴിയും കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നു. നിലവിൽ രാമനാട്ടുകര സ്വദേശിയായ 43-കാരൻ ചികിത്സയിലാണ്. പഴംതീനി വവ്വാലുകളാണ് വൈറസിന്റെ പ്രധാന വാഹകരെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും, വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എങ്ങനെ എത്തുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, എറണാകുളം ജില്ലകൾ നിപ്പ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More

കളിക്കുന്നതിനിടെ അലൂമിനിയ പാത്രം തലയിൽ കുടുങ്ങി; രണ്ടുവയസ്സുകാരിയെ രക്ഷിച്ച് ഫയർ ഫോഴ്സ്

നാദാപുരം :കളിക്കുന്നതിനിടെ അലൂമിനിയ പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നാദാപുരം പാറക്കടവ് ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയ്ക്കാണ് ഇന്ന് രാവിലെ അപകടം സംഭവിച്ചത്.അടുക്കളയിൽ നിന്ന് അലൂമിനിയ പാത്രം എടുത്ത് കളിക്കുന്നതിനിടെ കുട്ടി അത് തലയിൽ വെക്കുകയായിരുന്നു. തുടർന്ന് പാത്രം തലയിൽ കുടുങ്ങിയതോടെ കുട്ടി കരയാൻ തുടങ്ങി. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ പാത്രം നീക്കം ചെയ്യാൻ ഏറെ നേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് കുട്ടിയെ നാദാപുരം ഫയർ സ്റ്റേഷനിലെത്തിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കട്ടറും…

Read More