Malabar Jagratha

ഫാര്‍മസിസ്റ്റ് നിയമനം. കോഴിക്കോട്

‎കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനായി ജൂണ്‍ 19-ന് അഭിമുഖം നടത്തും. ആശുപത്രി കോണ്‍ഫ്രന്‍സ് റൂമില്‍ രാവിലെ 9 മുതല്‍ 11 മണി വരെയാണ് അഭിമുഖം. ഒരൊഴിവാണുള്ളത്. യോഗ്യത: ഹോമിയോ ഫാര്‍മസി കോഴ്സ്-(എന്‍.സി.പി/സി.സി.പി വിജയം). പ്രായം : 21-45 വരെ. വേതനം: പ്രതിദിനം 800/രൂപ. ഹോമിയോകോളേജില്‍ നിന്നും 15 കിലോമീറ്ററനുള്ളില്‍ താമസിക്കുന്നത് അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം എത്തേണ്ടതാണ്.

Read More

കോഴിക്കോട് ഒളവണ്ണയില്‍ 63-കാരന് മലേറിയ സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

കോഴിക്കോട്: ജില്ലയില്‍ വീണ്ടും മലേറിയ കേസ് സ്ഥിരീകരിച്ചു. ഒളവെണ്ണ സ്വദേശിയായ 63-കാരനായ ചുമട്ടുതൊഴിലാളിക്കാണ് രോഗബാധ കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.രോഗബാധ സ്ഥിരീകരിച്ചതോടെ ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്. അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് രോഗിയും താമസിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണ നടപടികളും ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു….

Read More

വടകര ‘കാഫിർ’ കേസ്: ആദ്യ അറസ്റ്റ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കർ കസ്റ്റഡിയിൽ.

‘വടകര ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കറെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്.വ്യാജ സ്ക്രീൻഷോട്ട് സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ജിതിനെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളും മറ്റ് വിവരങ്ങളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയതെന്നാണ് വിവരം.യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അനുകൂലമായി വോട്ട് അഭ്യർത്ഥിക്കുന്ന…

Read More

പൊതു ഇടങ്ങളിൽ ലോക കപ്പ്‌ കാണാൻ ലൈസൻസ് നിർബന്ധം; നിയമലംഘകർക്ക് കനത്ത പിഴ

കൊച്ചി: പൊതുസ്ഥലങ്ങളിൽ വലിയ സ്‌ക്രീനുകളിലും പ്രൊജക്ടറുകളിലും കായിക മത്സരങ്ങളോ മറ്റ് പ്രീമിയം ഉള്ളടക്കങ്ങളോ പ്രദർശിപ്പിക്കുന്നതിന് മുൻകൂർ ലൈസൻസ് നിർബന്ധമാണെന്ന് ZEE5 അറിയിച്ചു. പൊതുപ്രദർശനത്തിന് 25,000 രൂപയാണ് ലൈസൻസ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.ലൈസൻസില്ലാതെ പ്രദർശനം നടത്തിയാൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾക്ക് വലിപ്പവും സ്വഭാവവും അനുസരിച്ച് 25,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് അറിയിപ്പിൽ പറയുന്നു.വലിയ മാളുകൾ, മിഡിയം മാളുകൾ, ചെറിയ മാളുകൾ, സർക്കാർ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ,…

Read More

ഫാത്തിമ തഹ്‌ലിയ എംഎൽഎയുടെ മുന്നറിയിപ്പ്: സ്വകാര്യത ലംഘിക്കുന്ന വീഡിയോ പ്രചാരണത്തിനെതിരെ നിയമനടപടി

ഫാത്തിമ തഹലിയ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്വകാര്യത ലംഘന വീഡിയോകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും അനുമതിയില്ലാതെ പകർത്തി വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും ഇത്തരം പ്രവണതകൾ തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെങ്കിലും, ചിലർ ‘മീഡിയ’ എന്ന പേരിൽ തിരിച്ചറിയൽ രേഖകളില്ലാതെ പരിപാടികളിൽ കടന്നുകയറി ചിത്രീകരണം നടത്തുന്നതായി അവർ ചൂണ്ടിക്കാട്ടി.ഇത്തരത്തിൽ പകർത്തുന്ന ദൃശ്യങ്ങൾ…

Read More

കൊട്ടിയൂരിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; വൻ ദുരന്തം ഒഴിവായി

കണ്ണൂർ: കൊട്ടിയൂർ ക്ഷേേത്രത്തിലെ വൈശാഖ മഹോത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ ആശങ്ക. അക്കരെ കൊട്ടിയൂരിൽ എഴുന്നള്ളത്തിന് എത്തിച്ച ആകാവിള വിഷ്ണുനാരായണൻ എന്ന ആനയാണ് ഇടഞ്ഞത്. ചടങ്ങിനായി ഒപ്പമുണ്ടായിരുന്ന കൊടുമൺ ശിവൻ എന്ന ആനയെ വിഷ്ണു ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.ആന അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഒരു ഷെഡിന്റെ മേൽക്കൂര ആന തകർത്തതായും റിപ്പോർട്ടുണ്ട്. എന്നാൽ സ്ഥലത്തുണ്ടായിരുന്ന പാപ്പാൻമാർ സമയോചിതമായി ഇടപെട്ട് ആനയെ നിയന്ത്രണവിധേയമാക്കി.സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ ദുരന്തമാണ്…

Read More

നിപ്പ ഭീതി: കോഴിക്കോട് പഴവർഗ്ഗ വിപണിയിൽ വിൽപ്പന ഇടിഞ്ഞു; റംബുട്ടാനും ഞാവൽപ്പഴത്തിനും ആവശ്യക്കാർ കുറവ്

കോഴിക്കോട്: രാമനാട്ടുകരയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ പഴവർഗ്ഗ വിപണിയിൽ വിൽപ്പനയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. റംബുട്ടാൻ, ഞാവൽപ്പഴം എന്നിവയ്ക്കാണ് പ്രധാനമായും ആവശ്യക്കാർ കുത്തനെ കുറഞ്ഞത്.മാങ്ങയുടെ സീസൺ ആയതിനാൽ കുറഞ്ഞ വിലയിൽ പഴങ്ങൾ ലഭ്യമായിരുന്നിട്ടും ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതായി VPS ഫ്രൂട്സ് ഉടമ സിദ്ധിക്ക് പി ടി പറഞ്ഞു . ഇതോടെ പഴക്കച്ചവടക്കാർക്കും കർഷകർക്കും സാമ്പത്തിക നഷ്ടം നേരിടേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്.റംബുട്ടാൻ പ്രധാനമായും കോട്ടയം, പത്തനംതിട്ട ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ നിന്നാണ് കോഴിക്കോട് വിപണിയിലെത്തുന്നത്….

Read More

സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് പറന്ന എയർ ഇന്ത്യ വിമാനം ഒടുവിൽ കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി; യാത്രക്കാർ എല്ലാവരും സുരക്ഷിതർ.

കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട Air India വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.പറന്നുയർന്നതിന് പിന്നാലെയാണ് വിമാനത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. ഇതോടെ സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനം കണ്ണൂർ വിമാനത്താവളത്തിന് മുകളിൽ മണിക്കൂറുകളോളം വട്ടമിട്ട് പറന്നു. ആദ്യം വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നാണ് വിവരം.തുടർന്ന് കണ്ണൂരിലേക്ക് തിരിച്ചെത്തിയ വിമാനം ആവശ്യമായ ഇന്ധനം ചെലവഴിച്ചശേഷം അടിയന്തര ലാൻഡിങ്ങിനായി തയ്യാറെടുക്കുകയായിരുന്നു. ഒടുവിൽ…

Read More

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി ചില കഫ്‌സിറപ്പുകൾ ലഭിക്കില്ല; ദുരുപയോഗം തടയാൻ കേന്ദ്രത്തിന്റെ കർശന നടപടി.

ന്യൂഡൽഹി: ചില കഫ്‌സിറപ്പുകളുടെ ദുരുപയോഗം തടയുന്നതിനും മരുന്ന് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു. ഇതുസംബന്ധിച്ച ചട്ടഭേദഗതിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി.പുതിയ വ്യവസ്ഥ പ്രകാരം കോഡീൻ ഉൾപ്പെടെയുള്ള ചില നിയന്ത്രിത ഘടകങ്ങൾ അടങ്ങിയ കഫ്‌സിറപ്പുകൾ ഇനി ഡോക്ടറുടെ സാധുവായ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രമേ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കൂ. മരുന്ന് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ കുറിപ്പടിയുടെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.കഫ്‌സിറപ്പുകളുടെ അനിയന്ത്രിത ഉപയോഗവും…

Read More

വയനാട്ടിൽ വയോധികയുടെ കൊലപാതകം: പ്രതി കൗമാരക്കാരൻ

വയനാട് കമ്പളക്കാട് കോട്ടത്തറ വൈപ്പടിയിൽ 85-കാരിയായ വയോധിക കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ കൗമാരക്കാരനെ പോലീസ് പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. മെയ് 24-ന് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാത്തുവിന്റെ മരണത്തിൽ തുടക്കത്തിൽ ദുരൂഹത നിലനിന്നിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇത് ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമായത്. കഴുത്തിലെ എല്ലുകൾ പൊട്ടിയതും വാരിയെല്ലുകൾ തകർന്നതും ഉൾപ്പെടെ ഗുരുതര മർദനമേറ്റ ശേഷമാണ് വയോധിക കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. അന്വേഷണത്തിൽ, പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വൈരാഗ്യമാണ്…

Read More