Malabar Jagratha

താമരശ്ശേരി ചുരത്തിലെ ആറാം വളവ് വീണ്ടും അപകടക്കെണിയായി; സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ ആശങ്ക

കോഴിക്കോട്: വയനാട്ടിലേക്കുള്ള പ്രധാന കവാടമായ കോഴിക്കോട്–മൈസൂർ ദേശീയപാതയിലെ താമരശ്ശേരി ചുരത്തിന്റെ ആറാം വളവ് വീണ്ടും അപകടക്കെണിയായി മാറുന്നതായി യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ മേഖലയിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമാണ്.പ്രത്യേകിച്ച് ആറാം വളവിൽ മതിയായ കൈവേലികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്തത് വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ കൊക്കയിലേക്ക് പതിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിലായി നിരവധി വാഹനങ്ങളാണ് ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടതും ചിലത് കൊക്കയിലേക്ക് മറിഞ്ഞതും.മാറിമാറി…

Read More

വയനാട് വൈത്തിരിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, അത്തോളി, കോയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 10 നാണ് ഇയാൾ കൂട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.# Wayanad # Pocso case arrest # police case # TrueLens

Read More

ബംഗാളിലെ ആൾക്കൂട്ട ആക്രമണം: മരിച്ചത് മലയാളിയല്ല; കൂടുതൽ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ബെംഗളൂരു സ്വദേശിയെന്ന് പോലീസ്.

കൊൽക്കത്ത: കഴിഞ്ഞ 14-ന് പശ്ചിമ ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾ മലയാളിയല്ലെന്ന് പോലീസ് അറിയിച്ചു. നേരത്തെ മരിച്ചത് കേരള സ്വദേശിയായ സന്ദീപ് ആണെന്ന വിവരമാണ് പുറത്തുവന്നിരുന്നത്.എന്നാൽ സംഭവത്തിൽ നടത്തിയ കൂടുതൽ അന്വേഷണത്തിനൊടുവിൽ കൊല്ലപ്പെട്ടത് ബെംഗളൂരു സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മരിച്ചയാളെ കേരള സ്വദേശിയെന്ന് തിരിച്ചറിഞ്ഞതെന്നും, തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് യഥാർത്ഥ തിരിച്ചറിയൽ സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Read More

തൃശ്ശൂരിലും ഷിഗല്ല രോഗബാധ; കൊടകര സ്വദേശിയായ 43കാരൻ മരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്.

തൃശ്ശൂർ: കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിനിടെ തൃശ്ശൂരിലും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് 43കാരൻ മരിച്ചതായാണ് വിവരം.കടുത്ത വയറുവേദനയെ തുടർന്ന് തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച 43കാരൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. അസ്വാഭാവിക മരണമായതിനാൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണകാരണം ഷിഗല്ല രോഗബാധയാണെന്ന് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഷിഗല്ല കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് പ്രധാനമായും രോഗം പകരുന്നത്. വയറിളക്കം, കടുത്ത…

Read More

മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത; കൊതുക് ഉറവിട നശീകരണവും വ്യക്തിശുചിത്വവും പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം

കോഴിക്കോട്: ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങൾ, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവയ്‌ക്കെതിരെ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കൊതുകുകളുടെ ഉറവിട നശീകരണമാണ് രോഗപ്രതിരോധത്തിന്റെ പ്രധാന മാർഗമെന്ന് അധികൃതർ വ്യക്തമാക്കി.വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചെടിച്ചട്ടികൾ, ഫ്രിഡ്ജ്-എസി ട്രേകൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, കുപ്പികൾ, ടയറുകൾ, മുട്ടത്തോടുകൾ, സൺഷെയ്ഡുകൾ, ടെറസുകൾ, ടാർപോളിനുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുവല അല്ലെങ്കിൽ തുണി ഉപയോഗിച്ച് മൂടണമെന്നും…

Read More

മലപ്പുറത്തിന് ഇന്ന് 57-ാം പിറന്നാൾ; ജില്ല വിഭജനം വീണ്ടും ചർച്ചയാകുന്നു

മലപ്പുറം: കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നായ മലപ്പുറം രൂപീകൃതമായിട്ട് ഇന്ന് 57 വർഷം തികയുന്നു. 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല ഔദ്യോഗികമായി നിലവിൽ വന്നത്. ജില്ലയുടെ 57-ാം ജന്മദിനം ആഘോഷിക്കപ്പെടുന്നതിനിടെ മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.ജില്ലയുടെ വിസ്തീർണ്ണവും ജനസംഖ്യയും ഭരണപരമായ വെല്ലുവിളികളും ചൂണ്ടിക്കാട്ടിയാണ് ജില്ല വിഭജനത്തിനായുള്ള ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഷയത്തിൽ നിവേദനം സമർപ്പിക്കുമെന്ന്…

Read More

കോഴിക്കോടിൽ മലേറിയ സ്ഥിതീകരിച്ചു പ്രതിരോധ നടപടികള്‍ ശക്തമാക്കി

കോഴിക്കോട് : തീക്കോടി പഞ്ചായത്തിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശിക്ക് മലേറിയ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.രോഗബാധിതന്റെ താമസസ്ഥലവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനയും ബോധവത്കരണവും നടത്തുകയാണ്. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനും ജലക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.മലേറിയ രോഗബാധിതയായ പെണ്‍ അനോഫിലിസ് കൊതുകിന്റെ കടിയിലൂടെയാണ് പകരുന്നത്. പനി, വിറയല്‍, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നേരത്തെയുള്ള പരിശോധനയും ചികിത്സയും…

Read More

നിപ സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്.

നിപ: രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണൽ ആൻ്റിബോഡി മരുന്ന് നൽകി; സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ള നിപ രോഗി വെൻ്റിലേറ്ററിൽ തുടരുകയാണ്. ഐ.സി.എം.ആർ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണൽ ആൻ്റിബോഡി രോഗിക്ക് നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗബാധിതൻ്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു.നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 7 പേരിൽ രോഗിയുടെ ഏറ്റവുംഅടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങൾ…

Read More

കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിക്കുന്നു

പ്രിയദര്‍ശിനി സൗജന്യ യാത്രക്ക് ജില്ലയില്‍ തുടക്കംസ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ‘പ്രിയദര്‍ശിനി’ പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ ഔദ്യോഗിക തുടക്കം. ജില്ലാതല ഉദ്ഘാടനം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു.കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പയിമ്പ്രയിലേക്കുള്ള ആദ്യ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് എം.പി നിര്‍വഹിച്ചു. പദ്ധതിയിലൂടെ പൊതുഗതാഗത മേഖലയെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ മാറ്റിയെടുക്കുമെന്ന് ചടങ്ങില്‍ അഭിപ്രായപ്പെട്ടു.ചടങ്ങില്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷത…

Read More

വരുന്നു അവർ.. ടീം ബ്രസീൽ

ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഒരു വലിയ അന്താരാഷ്ട്ര സൗഹൃദ മത്സരം കൊച്ചിയിൽ നടക്കാൻ ഒരുങ്ങുകയാണ്.2002 ലോകകപ്പ് വിജയിച്ച ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും തമ്മിലുള്ള എക്സിബിഷൻ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. പ്രമുഖ ബ്രസീലിയൻ ഇതിഹാസ താരങ്ങൾ പങ്കെടുക്കുമെന്ന പ്രതീക്ഷയുള്ള ഈ മത്സരത്തിനായി കേരളത്തിലെ ഫുട്ബോൾ ലോകം വലിയ ആവേശത്തിലാണ്. ടിക്കറ്റ് ലോഞ്ചിങ് ചടങ്ങ് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി….

Read More