നവചേതന തുല്യതാ പദ്ധതി: ജില്ലയില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന നവചേതന നാലാംതരം–ഏഴാംതരം തുല്യതാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ. മുരളി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു പദ്ധതി വിശദീകരണം നടത്തി.ടി.സി. നാരായണന്‍, പി.കെ. അഞ്ജലി, പി….
