Blog

കടുത്ത നെഞ്ചുവേദനയ്ക്കിടയിലും കുരുന്നുകളെ സുരക്ഷിതരാക്കി; സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാറിന് കണ്ണീരോടെ വിട

കുറ്റ്യാടി: കടുത്ത നെഞ്ചുവേദനയ്ക്കിടയിലും സ്കൂൾ വാനിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വലിയൊരു ദുരന്തം ഒഴിവാക്കിയ സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാർ (50) അന്തരിച്ചു.തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നിന്ന് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചെറുകുന്ന് വാഴയിൽമുക്കിൽ വെച്ച് അനിൽ കുമാറിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നെങ്കിലും ആത്മസംയമനം കൈവിടാതെ വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സ്വന്തം മൊബൈൽ ഫോണിൽ നിന്ന് സ്കൂൾ അധികൃതരെ…

Read More

ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിനെ പിൻവലിച്ചെന്ന പ്രചരണം; ആരാധകർക്കിടയിൽ പ്രതിഷേധം.

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ നിന്ന് പിൻവലിച്ചെന്ന തരത്തിലുള്ള പ്രചരണം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ടീമിന് മെഡൽ നേടാൻ സാധ്യത കുറവാണെന്ന കാരണത്താലാണ് തീരുമാനം എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.ഈ വിഷയത്തിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ കടുത്ത നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുകയാണ്. വലിയ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നത് യുവതാരങ്ങളുടെ വളർച്ചയെയും മത്സരപരിചയത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.അതേസമയം, ദേശീയ ഫുട്ബോളിന്റെ നിലവിലെ സാഹചര്യത്തെയും ഭരണസംവിധാനത്തെയും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്….

Read More

കൊയിലാണ്ടിയിലെ ‘ഉസ്താദ് ഹോട്ടൽ’ അടച്ചുപൂട്ടാൻ ഉത്തരവ്; ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി സർക്കിൾ പരിധിയിലെ നന്ദി പ്രദേശത്തിന് സമീപം പ്രവർത്തിച്ചിരുന്ന ഉസ്താദ് ഹോട്ടൽ എന്ന ഭക്ഷ്യസ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു.Food Safety and Standards Act, 2006, അനുബന്ധ Licensing and Registration Regulations, Schedule 4 എന്നിവ പ്രകാരം ഭക്ഷ്യസ്ഥാപനങ്ങൾ പാലിക്കേണ്ട അടിസ്ഥാന ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.പരിശോധനയിൽ പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിച്ചിരുന്ന പാത്രങ്ങൾ യഥാസമയം ശുചീകരിച്ചിരുന്നില്ലെന്നും, പാത്രം കഴുകുന്നതിനുള്ള മതിയായ…

Read More

മാവൂരിൽ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്: മാവൂർ പോലീസ് കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുത്ത മൂന്ന് ബംഗ്ലാദേശി പൗരന്മാരുടെ അറസ്റ്റ് രേഖപ്പെടുത്തി. രേഖകളില്ലാതെ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അറസ്റ്റിലായവർ മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ്. ഇവർ ഏകദേശം 20 ദിവസം മുമ്പ് മാവൂർ കൽപള്ളിയിൽ എത്തിയതായും കോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ള നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.ഇവർക്ക് ജോലി നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശിൽ നിന്ന്…

Read More

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ വ്യോമാക്രമണം; നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.

കാബൂൾ/ഇസ്ലാമാബാദ്: കറാച്ചിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഏകദേശം 300 പേർ കൊല്ലപ്പെട്ടതായി ചില റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും, ഈ മരണസംഖ്യ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.കറാച്ചി സ്ഫോടനത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ തള്ളിക്കളയുകയും വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.അതേസമയം, അഫ്ഗാനിസ്ഥാനെ ലക്ഷ്യമിട്ടുള്ള ഈ വ്യോമാക്രമണം പാകിസ്ഥാന്റെ നേരിട്ടുള്ള ആക്രമണമാണെന്ന് അഫ്ഗാൻ അധികൃതർ ആരോപിച്ചു. മറുവശത്ത്, അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെയാണ്…

Read More

കോഴിക്കോട് വിമാനത്താവളത്തിലേക്ക് ദീർഘദൂര കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ സർവീസ് വേണം; യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിവിധ ജില്ലകളിൽ നിന്ന് നേരിട്ടുള്ള കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട്, കാസർഗോഡ്, ഗുരുവായൂർ, സുൽത്താൻ ബത്തേരി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചും സർവീസ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെയും പ്രവാസികളുടെയും ആവശ്യം.കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള സർവീസല്ല, മറിച്ച് ദീർഘദൂര റൂട്ടുകളിലേക്ക് നേരിട്ടുള്ള ലോ ഫ്ലോർ സർവീസുകളാണ് ആവശ്യപ്പെടുന്നതെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. ഇത് മലബാർ മേഖലയിലെ വിമാന യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ…

Read More

ലോകകപ്പ് ഫുട്ബോൾ: ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ

ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ജപ്പാനെ 2-1ന് പരാജയപ്പെടുത്തി ബ്രസീൽ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി.മത്സരത്തിന്റെ 29-ാം മിനിറ്റിൽ കൈഷു സാനോ നേടിയ ഗോളിൽ ജപ്പാൻ ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ബ്രസീൽ 56-ാം മിനിറ്റിൽ കാസെമിറോയിലൂടെ സമനില പിടിച്ചു.ഇൻജുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ വിജയഗോളാണ് ബ്രസീലിന് നിർണായക ജയം സമ്മാനിച്ചത്.ഈ വിജയത്തോടെ ബ്രസീൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. അടുത്ത ഘട്ടത്തിൽ ഐവറി കോസ്റ്റ്–നോർവേ മത്സരത്തിലെ വിജയികളെയാണ്…

Read More

കേരളത്തിന് സ്വന്തം വിമാനക്കമ്പനി? സഹകരണ മേഖലയിൽ ‘കോ-കേരളം’ പദ്ധതിക്ക് രൂപരേഖ

കോഴിക്കോട്: കേരളത്തിൽ സഹകരണ മേഖലയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് ‘കോ-കേരളം’ (Co-Keralam) എന്ന പേരിൽ പുതിയ വിമാനക്കമ്പനി രൂപീകരിക്കാനുള്ള നിർദേശം മുന്നോട്ട് വച്ചതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്ത് സർവീസ് നടത്താനാണ് പദ്ധതി. ആദ്യഘട്ടത്തിൽ രണ്ട് 72 സീറ്റുള്ള വിമാനങ്ങൾ ഉപയോഗിച്ച് നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ,…

Read More

അടുത്ത മൂന്ന് മണിക്കൂർ: 12 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനിടെ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂൺ 29) വൈകിട്ട് 7.00 മണിക്ക് പുറത്തിറക്കിയ നൗകാസ്റ്റ് മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30–40…

Read More

ജൂലൈ 2ന് കോഴിക്കോട് ബസുടമകളുടെ കലക്ടറേറ്റ് മാർച്ചും നിരാഹാര സത്യാഗ്രഹവും

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് സ്വകാര്യ ബസുകൾക്ക് ഉണ്ടായ വരുമാന നഷ്ടവും ഇന്ധനവില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജൂലൈ 2ന് കലക്ടറേറ്റ് മാർച്ചും നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കുന്നു.വ്യാഴാഴ്ച രാവിലെ 10.30ന് എരഞ്ഞിപ്പാലം സരോവരം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കോഴിക്കോട് കലക്ടറേറ്റിൽ സമാപിക്കും. തുടർന്ന് കലക്ടറേറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹം നടക്കും.സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തിൽ സർക്കാരിന്റെ…

Read More