ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാ അനാസ്ഥാ ആരോപണം; ജൂലൈ 3ന് DYFI പ്രതിഷേധ മാർച്ച്.”
ഫറോക്ക്: ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സാ അനാസ്ഥ മൂലം രോഗി മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് DYFI ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിക്കും.2026 ജൂലൈ 3-ന് രാവിലെ 10 മണിക്കാണ് മാർച്ച് നടത്തുക. ചികിത്സാ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കുക, ആശുപത്രിയിലെ ഉപകരണങ്ങളും സേവനങ്ങളും കാര്യക്ഷമമാക്കുക, ചികിത്സാ അനാസ്ഥ സംബന്ധിച്ച പരാതിയിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്…
