വൺവേയ്ക്ക് മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം: എം.കെ. രാഘവൻ എംപി

കോഴിക്കോട്: മലാപ്പറമ്പ്–തൊണ്ടയാട് സർവീസ് റോഡിൽ വൺവേ ഗതാഗത സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് പാച്ചാക്കിൽ അടിപ്പാതയും പനാത്തുതാഴം–നേതാജി ജംഗ്ഷനിൽ മേൽപാതയും നിർമിക്കണമെന്ന് എം.കെ. രാഘവൻ എംപി ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കും സ്ഥലപരിശോധനയ്ക്കും ശേഷമാണ് എംപിയുടെ പ്രതികരണം.വൺവേ സംവിധാനം പ്രദേശവാസികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടവും ദേശീയപാത അതോറിറ്റിയും പൊലീസും ചേർന്ന് അടിയന്തരമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാതെ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കരുതെന്ന ആവശ്യവുമായി പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്.

Read More

ഫറോക്ക് പാലം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതം; ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

ഫറോക്ക്: ഫറോക്ക് പാലം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് ഇന്നുമുതൽ പ്രവർത്തനരഹിതമായതോടെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി പരാതി. ചെറുവണ്ണൂർ പാലത്തിന്റെ നിർമാണ പ്രവർത്തനത്തെ തുടർന്ന് നിലവിൽ വലിയ തോതിൽ വാഹനങ്ങളാണ് ഫറോക്ക് പാലം വഴി കടന്നുപോകുന്നത്.സിഗ്നൽ ലൈറ്റ് തകരാറിലായതിനാൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും യാത്രക്കാർ ഏറെ നേരം ഗതാഗതക്കുരുക്കിൽ കുടുങ്ങുകയും ചെയ്യുകയാണ്. അപകടസാധ്യത കൂടുതലുള്ള പാലം ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും നിലച്ചതോടെ വാഹനയാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്.ട്രാഫിക് നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനായി സിഗ്നൽ ലൈറ്റിന്റെ തകരാർ അടിയന്തരമായി…

Read More

രാമനാട്ടുകര പെരുമുഖം റോഡിൽ മഴവെള്ളക്കെട്ട്; കാൽനടയാത്രക്കാർ ദുരിതത്തിൽ

രാമനാട്ടുകര: പെരുമുഖം റോഡിന്റെ ആരംഭ ഭാഗത്ത് ചെറിയ മഴ പെയ്താലും രൂപപ്പെടുന്ന വെള്ളക്കെട്ട് കാൽനടയാത്രക്കാർക്ക് വലിയ ദുരിതവും അപകടസാധ്യതയും സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതി പറയുന്നു.റോഡരികിൽ നടപ്പാതയില്ലാത്തതിനാൽ യാത്രക്കാർക്ക് വാഹനങ്ങൾ സഞ്ചരിക്കുന്ന നടുറോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ വഴിയില്ലാത്തതിനാൽ മലിനജലത്തിലൂടെ നടക്കേണ്ടി വരുന്നതും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.മഴക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതിനാൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

Read More

കോഴിക്കോട് നഗരത്തിൽ ഓട്ടോ-റാപ്പിഡോ ഡ്രൈവർമാർ തമ്മിൽ സംഘർഷം; നിരക്ക് വിവാദവും ചർച്ചയാകുന്നു

കോഴിക്കോട്: നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരും റാപ്പിഡോ ഓടിക്കുന്ന യുവാക്കളും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതായി പരാതി. രാത്രിയിൽ റാപ്പിഡോ സർവീസ് നടത്തിയതിനെ തുടർന്നാണ് തങ്ങളെ ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാർ മർദിച്ചതെന്ന് റാപ്പിഡോ ഡ്രൈവർമാർ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തിന് പിന്നാലെ ഓൺലൈൻ യാത്രാസേവനങ്ങളെയും പരമ്പരാഗത ഓട്ടോറിക്ഷാ സർവീസുകളെയും ചൊല്ലിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി. യാത്രക്കാർക്ക് ഇഷ്ടമുള്ള സേവനം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും, കുറഞ്ഞ നിരക്കും സൗകര്യവും ലഭിക്കുന്നതിനാലാണ് പലരും റാപ്പിഡോ, ഉബർ തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്നതെന്നും…

Read More

കോഴിക്കോട് മീഞ്ചന്തക്കു സമീപം ഗുഡ്സ് വാഹനത്തിൽ നിന്ന് മുട്ടകൾ റോഡിൽ വീണ് പൊട്ടി

കോഴിക്കോട്: ഇന്ന് പുലർച്ചെ കോഴിക്കോട് മീഞ്ചന്ത–ആർട്സ് കോളേജ് റോഡിൽ ഗുഡ്സ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്ന നൂറുകണക്കിന് മുട്ടകൾ റോഡിലേക്ക് വീണ് പൊട്ടി. അപകടത്തെ തുടർന്ന് റോഡിൽ മുട്ടകൾ ചിതറിക്കിടന്നതിനാൽ ഗതാഗതം നേരിയ തോതിൽ തടസപ്പെട്ടു.സംഭവവിവരമറിഞ്ഞെത്തിയ അധികൃതരും നാട്ടുകാരും ചേർന്ന് റോഡ് വൃത്തിയാക്കിയതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. അപകടത്തിൽ ആളപായമോ മറ്റ് വാഹനാപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

ലഹരിവിരുദ്ധ ദിനം: കോഴിക്കോട് ‘ഫൺ റൺ’; ഓപറേഷൻ തൂഫാൻ ജനകീയ മുന്നേറ്റമെന്ന് മന്ത്രി എ.പി. അനിൽകുമാർ

കോഴിക്കോട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് റോഡിൽ സംഘടിപ്പിച്ച ‘ഫൺ റൺ’ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.കേരളത്തിൽ കുറഞ്ഞ കാലം കൊണ്ടുള്ള വലിയ ജനകീയ മുന്നേറ്റമായി ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ മാറിയതായി മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം ഒരുദിവസത്തെ പരിപാടിയായി ഒതുങ്ങുന്നതല്ലെന്നും, ഉറവിടം മുതൽ അവസാന കണ്ണിവരെ എത്തുന്ന അന്വേഷണത്തിലൂടെ ലഹരി ശൃംഖല ഇല്ലാതാക്കാനുള്ള ശ്രമമാണ് ഓപറേഷൻ തൂഫാനിലൂടെ…

Read More

ലഹരി സംഘത്തെ ചോദ്യംചെയ്ത മദ്റസാ അധ്യാപകനെ ക്രൂരമായി മർദിച്ചു; അക്രമികൾ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് | അജാനൂർ കടപ്പുറം പാലായിൽ ലഹരിമരുന്ന് സംഘത്തെ ചോദ്യംചെയ്ത മദ്റസാ അധ്യാപകനെ രണ്ടംഗ സംഘം ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ അജാനൂർ പാലായിലെ ഇൻസാഫ് യമാനി (29)യ്ക്കാണ് പരിക്കേറ്റത്. ഇയാളെ അജാനൂർ മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. മുട്ടുന്തല പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കാൻ നടന്നുപോകുന്നതിനിടെയാണ് ഇൻസാഫ് സംഭവം ശ്രദ്ധിച്ചത്. പാലായിലെ ഒരു വീട്ടിൽ രണ്ടുപേർ വാതിലിൽ തട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും യുവാവിനെ ബലമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായാണ് വിവരം.ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് അക്രമികൾ…

Read More

കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ ഇടിച്ച് 8 വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് വെസ്റ്റ് കണ്ണഞ്ചേരിയിൽ ട്രെയിൻ ഇടിച്ച് എട്ട് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശിയായ അഹമ്മദിന്റെ മകൻ ഫൈസാനാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ഏകദേശം 8 മണിയോടെയാണ് അപകടം നടന്നത്. യശ്വന്ത്പുരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസ് ട്രെയിനാണ് കുട്ടിയെ ഇടിച്ചത്.അപകടത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സംഭവം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്.അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് റെയിൽവേ…

Read More

വീണ തൈക്കണ്ടിയെ ഇ.ഡി 10 മണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും ഹാജരാകാൻ നോട്ടീസ്.

കൊച്ചി : സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിനെ ഏകദേശം 10 മണിക്കൂറിലധികം ചോദ്യം ചെയ്തു. തുടർന്ന് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.വ്യാഴാഴ്ച രാവിലെ കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ വീണയെ രാത്രി 8.30ഓടെയാണ് ചോദ്യംചെയ്യൽ അവസാനിപ്പിച്ച് വിട്ടയച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നൽകിയ പുതിയ രേഖകൾ ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി അടിയന്തരമായി ചോദ്യംചെയ്യലിന് വിളിപ്പിച്ചത്.മുൻപ് 29ന് ഹാജരാകാൻ നോട്ടീസ്…

Read More

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം; ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി ബോധവത്കരണ പരിപാടികൾ

തിരുവനന്തപുരം: ലഹരി ഉപയോഗവും അനധികൃത മയക്കുമരുന്ന് വ്യാപനവും തടയുന്നതിനുള്ള ആഗോള ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ന് (ജൂൺ 26) ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടും വിവിധ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.കേരളത്തിലും സർക്കാർ വകുപ്പുകൾ, എക്സൈസ്, പോലീസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലികൾ, പ്രതിജ്ഞകൾ, സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ നടക്കുന്നു.പ്രത്യേകിച്ച് യുവതലമുറയെ ലക്ഷ്യമിട്ടുള്ള ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും…

Read More