നവചേതന തുല്യതാ പദ്ധതി: ജില്ലയില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന നവചേതന നാലാംതരം–ഏഴാംതരം തുല്യതാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.കെ. മുരളി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു പദ്ധതി വിശദീകരണം നടത്തി.ടി.സി. നാരായണന്‍, പി.കെ. അഞ്ജലി, പി….

Read More

മാങ്കാവിലെ ബസ്–പിക്കപ് വാൻ അപകടത്തിൽ MVD പ്രത്യേക അന്വേഷണം തുടങ്ങുന്നു.

കോഴിക്കോട്: മാങ്കാവിൽ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് പിക്കപ് വാനിൽ ഇടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) അന്വേഷണം കൂടുതൽ ശക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരമാണ് പ്രത്യേക സംഘം രൂപീകരിച്ചത്.ഫറോക്ക് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അപകടത്തിൽ ഉൾപ്പെട്ട ബസ് ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബസ് ഉടമയോട് ഡ്രൈവറെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ…

Read More

കോഴിക്കോട് വീണ്ടും ഷിഗല്ല ഭീഷണി

കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഫറോക്ക്, പുതിയങ്ങാടി, ചങ്ങരോത്ത് എന്നീ പ്രദേശങ്ങളിലായി മൂന്ന് പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.പുതിയങ്ങാടിയിൽ അഞ്ച് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ ചികിത്സയിൽ കഴിയുകയാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയതായും കുടിവെള്ള സ്രോതസുകളും ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളും പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.ഷിഗല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം മലിനമായ…

Read More

പ്രിയദർശിനി ഉദ്ഘാടന ദിവസം തന്നെ കല്ലുകടി; ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന വി.ഡി. സതീശൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പ്രിയദർശിനി’ ഉദ്ഘാടന ദിവസം തന്നെ നിയമപരമായ വെല്ലുവിളി നേരിടുന്നു. പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ആവശ്യമായ പഠനങ്ങളും സാമ്പത്തിക-സാമൂഹിക വിലയിരുത്തലുകളും നടത്തിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനായി സർക്കാർ തിടുക്കത്തിൽ പദ്ധതി നടപ്പാക്കിയതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.സ്ത്രീകൾക്ക് മാത്രമായി സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന സമത്വ തത്വത്തിന് വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ലിംഗത്തിന്റെ അടിസ്ഥാനത്തിൽ…

Read More

പാമ്പുകളെ അറിയാം, സുരക്ഷിതരാകാം; വിദ്യാലയങ്ങളിൽ ‘സർപ്പപാഠം’ വ്യാപിപ്പിക്കുന്നു

സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വർധിപ്പിക്കുന്നതിനായി വനംവകുപ്പിന്റെ ‘സർപ്പപാഠം’ പദ്ധതി കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ അധ്യയന വർഷം ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളിലെത്തിയ പദ്ധതി ഈ വർഷം മൂന്ന് ലക്ഷം കുട്ടികളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.പ്രത്യേക പരിശീലനം ലഭിച്ച 100 സർപ്പ എഡ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ സ്കൂളുകളിലും കോളേജുകളിലും നേരിട്ടും ഓൺലൈനായും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. പാമ്പുകളുടെ ഇനം തിരിച്ചറിയൽ, പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ, പാമ്പുകളെ അകറ്റി നിർത്താനുള്ള മാർഗങ്ങൾ, സുരക്ഷിത രക്ഷാപ്രവർത്തനങ്ങൾ എന്നിവയാണ് ക്ലാസുകളുടെ പ്രധാന…

Read More

വയനാട്ടിൽ ക്യാൻസർ ഗുരുതര രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി; പ്രതിഷേധം ശക്തം

വയനാട്: ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലായ വയോധികന് വിവിധ സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ഗുരുതര പരാതിയുയർന്നു. തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളനാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.ക്യാൻസർ ബാധിച്ച് മുഖത്ത് ഗുരുതരമായ വ്രണവും പുഴുവരിയും ഉണ്ടായിരുന്ന ബോളനെ തിരുനെല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടിക്കുളം സ്നേഹഭവനിലെത്തിച്ച് പാലിയേറ്റീവ് പരിചരണം നൽകിയിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് ജൂൺ 8-ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, പാലിയേറ്റീവ് പരിചരണം മതിയെന്ന നിലപാടിൽ ജൂൺ 10-ന്…

Read More

ചരിത്ര വഴിയിലെ പുതിയ അധ്യായം; രാമനാട്ടുകരയിൽ ആവേശമായി ‘പ്രിയദർശിനി’

രാമനാട്ടുകര: സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും കരുത്തേകുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് രാമനാട്ടുകരയിൽ ഉജ്ജ്വല സ്വീകരണം. യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ആവേശകരമായ സ്വീകരണ പരിപാടി നഗരത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.രാമനാട്ടുകര നഗരസഭാ അധ്യക്ഷൻ ശ്രീ. കല്ലട മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി ജനപ്രതിനിധികളും പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദവും സാമ്പത്തികമായി ആശ്വാസകരവുമായ യാത്ര ഉറപ്പാക്കുന്ന പദ്ധതിയാണിതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.പദ്ധതിയുടെ വരവോടെ സ്ത്രീകളുടെ ദൈനംദിന യാത്രകൾ കൂടുതൽ എളുപ്പമാകുമെന്നും സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ…

Read More

നിപ പ്രതിരോധം ശക്തം; പുതിയ കേസുകളില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.നിപ സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയും ആശുപത്രിയിലെ സൗകര്യങ്ങളും പരിശോധിച്ചു. രോഗിയുടെ ചികിത്സയ്ക്കായി ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം…

Read More

സുരേഷ് ഗോപി കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയെ സ്വാഗതം ചെയ്തു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വാഗതം ചെയ്തു. സ്ത്രീകളുടെ യാത്രാ സൗകര്യവും സാമൂഹിക മുന്നേറ്റവും ലക്ഷ്യമിടുന്ന ഈ പദ്ധതി തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് സമാന പദ്ധതികൾ ഭാഗികമായും പൂർണമായും നടപ്പാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ പദ്ധതിയുടെ വ്യാപ്തി കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.ഇന്നത്തെ സാഹചര്യത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ തൊഴിൽ, വിദ്യാഭ്യാസം,…

Read More

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു; ഈ വർഷത്തെ നാലാമത്തെ മരണം

കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ ശക്തമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ നൽകുകയായിരുന്നു.ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണ് ഇത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 135 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ…

Read More