ജൂൺ 1 മുതൽ പുതിയ അധ്യയന വർഷത്തിന് തുടക്കം; പ്രവേശനോത്സവ ഒരുക്കങ്ങളുമായി കേരളത്തിലെ വിദ്യാലയങ്ങൾ

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ 1 മുതൽ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നു. പ്രവേശനോത്സവ പരിപാടികളോടെ വിദ്യാർത്ഥികളെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് സ്കൂളുകൾ.ആദ്യമായി സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പുതിയ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തിൽ നിന്ന് വിദ്യാലയ ജീവിതത്തിലേക്കുള്ള മാറ്റം കുട്ടികളിൽ ചെറിയ ആശങ്കകളും ഭയങ്ങളും ഉണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കുട്ടികളുടെ ആദ്യ സ്കൂൾ അനുഭവം സന്തോഷകരമാക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്. സ്കൂളിനെക്കുറിച്ച് പോസിറ്റീവായി സംസാരിക്കുക, സ്കൂൾ…

Read More

അവഗണനയിൽ ബേപ്പൂർ തുറമുഖം; വികസനത്തിനായി കാത്ത് മലബാറിന്റെ ചരിത്ര കവാടം

ബേപ്പൂർ: മലബാറിന്റെ ചരിത്രവും വ്യാപാര പൈതൃകവും പേറുന്ന ബേപ്പൂർ തുറമുഖം ഇന്ന് അവഗണനയുടെ വക്കിലാണെന്ന വിമർശനം ശക്തമാകുന്നു. ഒരുകാലത്ത് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് തുടങ്ങിയ മേഖലകളുമായി സജീവ ചരക്കുഗതാഗത ബന്ധം പുലർത്തിയിരുന്ന തുറമുഖം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ആഴക്കുറവും മൂലം പ്രതിസന്ധിയിലാണെന്നാണ് വിലയിരുത്തൽ.തുറമുഖ വാർഫിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. ചോർന്നൊലിക്കുന്ന ഗോഡൗണുകൾ, പതിറ്റാണ്ടുകൾ പഴക്കമുള്ള ക്രെയിനുകൾ, മാലിന്യങ്ങളും സിമന്റ് കട്ടകളും നിറഞ്ഞ പരിസരം, ഉപയോഗശൂന്യമായ ഓയിൽ ബാരലുകളുടെ കൂമ്പാരങ്ങൾ എന്നിവ തുറമുഖത്തിന്റെ നിലവിലെ ദയനീയാവസ്ഥ…

Read More

പോക്സോ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും ₹1.27 ലക്ഷം പിഴയും

കേണിച്ചിറ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കർശന ശിക്ഷ വിധിച്ച് കോടതി. ഇരുളം ഓർക്കടവ് ആലിങ്കൽ വീട്ടിൽ ജോൺസൺ @ ബൈജു (42)വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വിവിധ വകുപ്പുകളിലായി ജീവപര്യന്തം തടവും, കൂടാതെ 9 വർഷം തടവും 1,27,000 രൂപ പിഴയും ശിക്ഷയായി വിധിച്ചത്.2019-ൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ശിക്ഷ. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കേണിച്ചിറ സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന എസ്. സതീഷ്…

Read More

ആംബുലൻസിന് നേരെ യുവാക്കളുടെ ആക്രമണം; ഡ്രൈവർക്കും രോഗിയുടെ സഹോദരനും പരിക്ക്..

വയനാട് കൽപ്പറ്റ വെങ്ങപ്പള്ളിയിൽ രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് നേരെ യുവാക്കളുടെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫിനും രോഗിയുടെ സഹോദരൻ നസീറിനും പരിക്കേറ്റു.കൊറോത്ത് ഭാഗത്ത് ഉണ്ടായ റോഡപകടത്തിൽ പരിക്കേറ്റ വ്യക്തിയെ അടിയന്തര ചികിത്സയ്ക്കായി WIMS Hospital ലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. അതിവേഗത്തിൽ സഞ്ചരിച്ചിരുന്ന ആംബുലൻസ് തടഞ്ഞുനിർത്തിയ ശേഷം ഒരു സംഘം യുവാക്കൾ ആക്രമണം നടത്തിയെന്നാണ് വിവരം.ആക്രമണത്തിൽ പരിക്കേറ്റ ലത്തീഫിനെയും നസീറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയെ സമയബന്ധിതമായി ചികിത്സാ കേന്ദ്രത്തിലെത്തിക്കുന്നതിനിടെയുണ്ടായ ആക്രമണം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.സംഭവത്തിൽ…

Read More

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മി തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി.

ചണ്ഡീഗഢ്: പഞ്ചാബിലെ മുൻസിപ്പൽ കോർപ്പറേഷനുകൾ, മുൻസിപ്പാലിറ്റികൾ, നഗരപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP) വൻ വിജയം നേടി. 1977 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 957 സീറ്റുകൾ നേടി എഎപി ഏറ്റവും വലിയ കക്ഷിയായി മാറി.തിരഞ്ഞെടുപ്പ് ഫലങ്ങൾ പഞ്ചാബിൽ ഭരണാനുകൂല തരംഗം നിലനിൽക്കുന്നുവെന്ന വിലയിരുത്തലിന് ശക്തിപകരുന്നതാണ്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായാണ് എഎപി നേതൃത്വം ഫലത്തെ വിശേഷിപ്പിക്കുന്നത്.അതേസമയം, കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപി പ്രതീക്ഷിച്ച മുന്നേറ്റം…

Read More

താമരശ്ശേരി ചുരത്തിൽ ഇന്നും ഹെവി ബ്ലോക്ക്; നിയന്ത്രണമില്ലാതെ മൾട്ടി ആക്സിൽ വാഹനങ്ങൾ, യാത്രക്കാർ ദുരിതത്തിൽ

താമരശ്ശേരി: വയനാട്-കോഴിക്കോട് ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം പാതയിൽ ഇന്നും രൂക്ഷമായ ഗതാഗതക്കുരുക്ക്. അടിവാരം മുതൽ മുകളിലേക്ക് നീണ്ടുനിൽക്കുന്ന വാഹനനിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ഒന്നാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് എത്താൻ പോലും ഒരു മണിക്കൂറിലധികം സമയം വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.മിനിഞ്ഞാന്ന് ജില്ലാ കളക്ടർ ചുരം പാതയിലെ ഗതാഗത നിയന്ത്രണം ശക്തമാക്കാൻ താമരശ്ശേരി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും മൾട്ടി ആക്സിൽ വാഹനങ്ങളുടെ പ്രവേശനം യഥേഷ്ടം തുടരുന്നതായി യാത്രക്കാരും ഡ്രൈവർമാരും ആരോപിക്കുന്നു.ചുരം പാതയിലെ…

Read More

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ കാമ്പയിൻ; ‘ക്ലീൻ കേരള’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാപക പരിശോധനകളുമായി ആരോഗ്യ വകുപ്പ്. ‘ക്ലീൻ കേരള’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി തീവ്രമായ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു. ഹോട്ടലുകൾ, ജ്യൂസ് കടകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട പരിശോധനകൾ നടക്കുക. പഴകിയ ഭക്ഷണ സാധനങ്ങൾ, ശുചിത്വമില്ലാത്ത സാഹചര്യങ്ങൾ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാനമായും പരിശോധനകൾ ശക്തമാക്കുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ്…

Read More

ബംഗ്ലാദേശ് അതിർത്തി വേലി നിർമാണത്തിന് 600 ഹെക്ടർ ഭൂമി കൈമാറി; ‘ചിക്കൻസ് നെക്ക്’ മേഖലയിലും ഭൂമി ലഭിച്ചു: അമിത് ഷാ

ബബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമിക്കുന്നതിനായി 600 ഹെക്ടർ ഭൂമി ബി.എസ്.എഫിന് പശ്ചിമ ബംഗാൾ സർക്കാർ കൈമാറിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പുതുതായി അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനം ഏഴ് ദിവസത്തിനകം നടപ്പിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.600 ഹെക്ടർ ഭൂമിക്ക് പുറമെ തന്ത്രപ്രധാനമായ ‘ചിക്കൻസ് നെക്ക്’ കോറിഡോറിൽ ഉൾപ്പെടുന്ന 121 ഹെക്ടർ ഭൂമിയും കേന്ദ്രസർക്കാറിന് കൈമാറിയതായി അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതൃത്വത്തിലുണ്ടായ മാറ്റമാണ് ഈ നടപടികൾക്ക് വഴിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, പശ്ചിമ…

Read More

മുഖ്യമന്ത്രി ആയതിനു ശേഷം മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ച് വി ഡി സതീശൻ.

ചോമ്പാലിലെ മുക്കാളി ടൗണിലുള്ള മുല്ലപ്പള്ളിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അനുഗ്രഹം തേടിയത്.മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനൊപ്പം മലബാറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളിയുടെ അനുഭവങ്ങളും നിർദേശങ്ങളും തന്റെ ഭരണയാത്രയ്ക്ക് ശക്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദർശന വിവരം പുറത്തായതോടെ വൈകുന്നേരം മുതൽ തന്നെ വസതിക്ക് സമീപം കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും തടിച്ചുകൂടി. മുദ്രാവാക്യങ്ങളോടെയും ആവേശകരമായ വരവേൽപ്പോടെയുമാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്….

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗതസ്തംഭനം; സിമന്റ് ലോറി തകരാറിൽ

താമരശ്ശേരി ചുരം പാതയിൽ സിമന്റ് ലോറി തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചുരം വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടതോടെ യാത്രക്കാരും ചരക്ക് വാഹനങ്ങളും നീണ്ട നിരയായി കുടുങ്ങി.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ഇടപെട്ട് വലിയ വാഹനങ്ങളെ കുറ്റ്യാടി ചുരം വഴി തിരിച്ചുവിടുകയാണ്. തകരാറിലായ ലോറിയിലെ ചരക്ക് മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്.ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദേശിച്ചു.

Read More