നഴ്‌സിങ് സേവനം അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി
കൊച്ചി: നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു.ആശുപത്രി മാനേജ്‌മെന്റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല കോടതിയെന്നും, എന്നാല്‍ അത് സമരം ചെയ്യാനുള്ള കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി. രോഗികളുടെ ചികിത്സയും ആശുപത്രി സേവനങ്ങളും തടസപ്പെടുന്ന തരത്തിലുള്ള സമരങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍…
