അധികൃതർ കൈയൊഴിഞ്ഞപ്പോൾ ശുചീകരണത്തിന് ഇറങ്ങി നാട്ടുകാർ

രാമനാട്ടുകര: തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ മടങ്ങിയതോടെയും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നും ആവശ്യമായ ഇടപെടൽ ഉണ്ടാകാതിരുന്നതോടെയും പ്രദേശവാസികൾ ദുരിതത്തിലായി. വിഷയത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.തുടർന്ന് രാമനാട്ടുകര നഗരസഭയിലെ നെല്ലിക്കോട് ഡിവിഷനിൽ നാട്ടുകാർ ഒത്തൊരുമയോടെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി. പൊതുസ്ഥലങ്ങളിൽ കെട്ടിക്കിടന്ന മാലിന്യങ്ങളും കാടുകയറിയ ഭാഗങ്ങളും വൃത്തിയാക്കി പ്രദേശം ശുചീകരിച്ചു.അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് നാട്ടുകാർ സ്വമേധയാ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രദേശത്തിന്റെ ശുചിത്വവും ജനങ്ങളുടെ സുരക്ഷയും…

Read More

അതിവ്ര മഴയിൽ വടക്കൻ കേരളം ജാഗ്രതയിൽ 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി⚠️ വെള്ളക്കെട്ട് രൂക്ഷം; ജനങ്ങൾക്ക് ജാഗ്രത നിർദേശം

അതിതീവ്ര മഴ: വടക്കൻ കേരളത്തിൽ അതീവ ജാഗ്രത; 3 ജില്ലകളിൽ ഇന്ന് അവധി സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ജാഗ്രത ശക്തമാക്കി. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനജീവിതം ഭാഗികമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Read More

ശക്തമായ മഴ: വീടിന്റെ ചുറ്റുമതിൽ തകർന്നുവീണു

കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ തോട്ടുമുക്കം കിഴക്കേ പറമ്പിൽ ബാബുവിന്റെ വീടിന്റെ ചുറ്റുമതിൽ ശക്തമായ മഴയെ തുടർന്ന് തകർന്നു വീണു. കഴിഞ്ഞ ദിവസം രാത്രി അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.മലയോര മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ തുടരുകയാണ്. മഴയിൽ മണ്ണ് ദുർബലമായതിനെ തുടർന്നാണ് ചുറ്റുമതിൽ തകർന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.Caption:🌧️ ശക്തമായ മഴയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു വീണു📍…

Read More

ആലപ്പുഴ ബീച്ചിലെ ‘വണ്ടർ ഫാൾസ്’ വിവാദത്തിൽ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി റിപ്പോർട്ട്

ആലപ്പുഴ ബീച്ചിലെ ‘വണ്ടർ ഫാൾസ്’ വെള്ളച്ചാട്ടം വിവാദത്തിൽ; വെള്ളത്തിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി റിപ്പോർട്ട്ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി പ്രവർത്തിച്ചിരുന്ന ‘വണ്ടർ ഫാൾസ്’ കൃത്രിമ വെള്ളച്ചാട്ടം വിവാദത്തിൽ. വെള്ളച്ചാട്ടത്തിൽ ഉപയോഗിച്ച വെള്ളത്തിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ആശങ്ക ഉയർന്നിരിക്കുന്നത്.മനുഷ്യ വിസർജ്യത്താൽ മലിനമായ ജലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന കോളിഫോം ബാക്ടീരിയ കണ്ടെത്തിയെന്ന വിവരമാണ് ചർച്ചയാകുന്നത്. പ്രതിദിനം നൂറുകണക്കിന് ആളുകൾ ടിക്കറ്റ് എടുത്ത് പ്രവേശിച്ചിരുന്ന ഈ സംവിധാനത്തിൽ കുട്ടികളടക്കമുള്ള നിരവധി…

Read More

കോഴിക്കോട് ജില്ലയിൽ ഓപ്പറേഷൻ ക്ലീൻ കേരള ശക്തമാക്കി; 580 പരിശോധനകൾ, 138 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കോഴിക്കോട്: ഷിഗല്ല രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഓപ്പറേഷൻ ക്ലീൻ കേരള” പരിശോധനകൾ പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, റസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവിടങ്ങളിൽ 580 പരിശോധനകളാണ് നടത്തിയത്.പരിശോധനയിൽ ചെറിയ ന്യൂനതകൾ കണ്ടെത്തിയ 87 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 51 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും നൽകി. കൂടാതെ 229 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. അഞ്ച് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും…

Read More

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; പ്രതിസന്ധിയിൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാകുന്നത്.മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂൺ, ജൂലൈ മാസങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായാണ് എല്ലാ വർഷവും ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്. ഈ കാലയളവിൽ ആഴക്കടലിൽ ട്രോളിംഗ് നടത്തുന്നത് മത്സ്യസമ്പത്തിന് ദോഷകരമാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.സംസ്ഥാനത്തെ വിവിധ ഹാർബറുകളിൽ നിന്ന് ആയിരക്കണക്കിന് ബോട്ടുകളാണ് മത്സ്യബന്ധനത്തിനായി കടലിലിറങ്ങുന്നത്. ഓരോ ബോട്ടുകളിലും 20…

Read More

ഓപ്പറേഷൻ തൂഫാൻ: പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ലഹരി സംഘം; ഇന്നോവ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫും നടക്കാവ് പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ഇന്നോവ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. പ്രതികൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും വാഹനം കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ഊർജിതമാക്കി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് രാരിച്ചൻ റോഡ് ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദ സാഹചര്യത്തിൽ ഒരു ഇന്നോവ കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർദേശം അവഗണിച്ച് അമിതവേഗത്തിൽ കടന്നുപോയി. തുടർന്ന് പോലീസ് പിന്തുടർന്നെങ്കിലും കാറിലുണ്ടായിരുന്നവർ വാഹനം ഉപേക്ഷിച്ച്…

Read More

വടകര–പുതുപ്പണം സർവീസ് റോഡിൽ തേങ്ങ വീഴൽ ഭീഷണി; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

വടകര: വടകര–പുതുപ്പണം എസ്.പി. ഓഫീസിന് സമീപമുള്ള സർവീസ് റോഡിൽ ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള തെങ്ങിൽ നിന്ന് പതിവായി തേങ്ങകൾ റോഡിലേക്ക് വീഴുന്നത് യാത്രക്കാരുടെയും വാഹനയാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. തിരക്കേറിയ ഈ സർവീസ് റോഡിലൂടെ നിത്യേന നൂറുകണക്കിന് ഇരുചക്ര, നാലുചക്ര, ഹെവി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന സാഹചര്യത്തിൽ ഏത് നിമിഷവും ഗുരുതര അപകടം സംഭവിക്കാമെന്ന ആശങ്ക ഉയരുന്നുണ്ട്.തേങ്ങകൾ റോഡിലേക്ക് പതിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജീവനും സ്വത്തിനും ഭീഷണിയായ ഈ…

Read More

ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; 50 ബഡ്‌സ് സ്‌കൂളുകള്‍ മാതൃകാ സ്‌കൂളുകളാക്കും: മന്ത്രി കെ.എം. ഷാജി

വേങ്ങര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍ ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാനത്തെ 50 ബഡ്‌സ് സ്‌കൂളുകളെ മാതൃകാ ബഡ്‌സ് സ്‌കൂളുകളാക്കി ഉയര്‍ത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി K. M. ഷാജി പ്രഖ്യാപിച്ചു.വേങ്ങര എ.ആര്‍. നഗറിലെ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ബഡ്‌സ് സ്‌കൂള്‍, ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളുടെ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായി താമസവും പരിപാലനവും ഉള്‍പ്പെടുന്ന പുതിയ പദ്ധതികള്‍ സര്‍ക്കാര്‍…

Read More

കൈനാട്ടിയിൽ ബസും ഇന്നോവയും കൂട്ടിയിടിച്ചു; 15 ഓളം പേർക്ക് പരിക്ക്

വടകര : കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ സ്വകാര്യ ബസും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. വടകര – തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘അമർ ശാന്തി’ ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.അപകടത്തിൽ ബസിലെയും കാറിലെയും യാത്രക്കാരായ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഭ്യമായ വിവരങ്ങൾ പ്രകാരം ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന്…

Read More