Malabar Jagratha

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ; കെഎസ്ആർടിസി പരിശോധന ശക്തമാക്കും

തിരുവനന്തപുരം | കെ.എസ്.ആർ.ടി.സി ബസുകളിൽ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അനധികൃതമായി ഇരിക്കുകയും, അർഹരായവർ കയറുമ്പോൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന യാത്രക്കാരിൽ നിന്ന് 100 രൂപ പിഴ ഈടാക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ സംസ്ഥാനമൊട്ടാകെ കൂടുതൽ കർശനമാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പൊതുയാത്രകളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകളെക്കുറിച്ച് യാത്രക്കാരിൽ ബോധവത്കരണം സൃഷ്ടിക്കാനുമാണ് നടപടി ശക്തമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി മിന്നൽ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ, അർഹരായവർക്ക് സീറ്റ്…

Read More

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത: മലബാറിന്റെ സ്വപ്നപാത യാഥാർഥ്യത്തിലേക്ക്; നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു

കോഴിക്കോട് | മലബാറിനെയും വയനാടിനെയും കൂടുതൽ വേഗത്തിലും സുരക്ഷിതമായും ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം പദ്ധതിക്ക് കൂടുതൽ വ്യക്തതയും ചലനവും ലഭിച്ചതോടെ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർന്നിരിക്കുന്നത്.പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന ഈ തുരങ്കപാത യാഥാർഥ്യമായാൽ കോഴിക്കോട് ജില്ലയിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുകയും യാത്രാസമയം ഗണ്യമായി കുറയുകയും ചെയ്യും. നിലവിൽ മലയോര മേഖലയിലെ യാത്രക്കാർ നേരിടുന്ന ദൈർഘ്യമേറിയ യാത്രയും ഗതാഗത ബുദ്ധിമുട്ടുകളും…

Read More

ഓപ്പറേഷൻ മൺസൂൺ’ പരിശോധന; കോഴിക്കോട് ജില്ലയിൽ 15 ദിവസത്തിനിടെ ₹5.65 ലക്ഷം പിഴ

കോഴിക്കോട്: മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന ‘ഓപ്പറേഷൻ മൺസൂൺ’ പരിശോധനയിൽ 15 ദിവസത്തിനിടെ ₹5,65,500 പിഴ ഈടാക്കി. ജൂൺ 15 മുതൽ 30 വരെ നടത്തിയ പ്രത്യേക പരിശോധനകളിലാണ് വൃത്തിയില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.ഈ കാലയളവിൽ ജില്ലയിലാകെ 1,094 പ്രത്യേക പരിശോധനകൾ നടത്തി. പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയ 80 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 123 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. കൂടാതെ 165 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനായി…

Read More

കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഇന്ന് പവന് ₹1000 കൂടി

: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് ₹125യും പവന് ₹1000യും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹13,475 ആയി ഉയർന്നു. പവൻ വില ₹1,07,800ലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹11,075യാണ് ഇന്നത്തെ വില.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്വർണവില ബുധനാഴ്ച മുതൽ വീണ്ടും ഉയരാൻ തുടങ്ങി. രണ്ട് ദിവസത്തിനിടെ മാത്രം പവൻ വിലയിൽ ₹3,560യുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ രാവിലെ ഗ്രാമിന് ₹13,180യും പവന്…

Read More

മുംബൈയിലെ കനത്ത മഴ; വീടിന്റെ ഭിത്തി തകർന്നു വീണ് കോഴിക്കോട് സ്വദേശി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യ റാബിയ (47)യാണ് മരിച്ചത്. മുംബൈയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള അഗ്രിപാഡ ചാളിൽ താമസിക്കുകയായിരുന്ന റാബിയ, മഴയ്ക്കിടെ വീടിന്റെ ഭിത്തിക്ക് അരികിൽ നിൽക്കുന്നതിനിടെയാണ് ഭിത്തി തകർന്നു വീണ് അപകടമുണ്ടായത്.സംസ്കാരം ഇന്ന് പനയങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ: അൽഫിയ, ഇർഫാൻ.അതേസമയം, മുംബൈയിൽ കനത്ത മഴയെ തുടർന്ന് തുറന്നുകിടന്ന മാൻഹോളിൽ വീണ് മറ്റൊരാൾക്കും ജീവൻ നഷ്ടമായി….

Read More

പേരാമ്പ്രയിൽ ലഹരി സംഘം പോലീസിനെയും നാട്ടുകാരെയും ആക്രമിച്ചു; 5 പേർ പിടിയിൽ

പേരാമ്പ്ര പാണ്ടിക്കോട് മേഖലയിൽ ലഹരി മരുന്ന് സംഘത്തെ പിടികൂടാനെത്തിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.പരിശോധനയ്ക്കായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ പ്രതികൾ തടയുകയും പിന്നാലെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ സ്ക്വാഡ് അംഗങ്ങൾക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റതായി പോലീസ് അറിയിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി അക്രമിസംഘത്തെ ബലമായി കീഴടക്കി.പിടിയിലായവരിൽ നിന്ന് മാരക സ്വഭാവമുള്ള രാസലഹരി…

Read More

വടകര ബസ് സ്റ്റാന്‍ഡ് മാറ്റം: യോഗം ചേര്‍ന്നു, സമരം താല്‍ക്കാലികമായി പിന്‍വലിച്ചു

വടകര: വടകര ലിങ്ക് റോഡിലെ ബസ് സ്റ്റാന്‍ഡ് മാറ്റവുമായി ബന്ധപ്പെട്ട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ.കെ. പ്രസിലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വടകര ലിങ്ക് റോഡിലെ ബസ് പാര്‍ക്കിങ് പഴയ സ്റ്റാന്‍ഡിലേക്ക് മാറ്റിയ നഗരസഭയുടെ തീരുമാനം യോഗം ശരിവെച്ചു.യോഗത്തില്‍ വടകര മാര്‍ക്കറ്റ് റോഡിലെ അനധികൃത പാര്‍ക്കിങ് തടയാനും തീരുമാനമായി. ചരക്ക് വാഹനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പ്രത്യേകം സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കാന്‍ നഗരസഭയെയും പോലീസിനെയും ചുമതലപ്പെടുത്തി. ബസ് സ്റ്റാന്‍ഡില്‍ ആവശ്യമായി വരുന്ന വാഹനങ്ങള്‍ക്കായി കുലചന്ത ഭാഗത്ത് നഗരസഭ…

Read More

അപകടാവസ്ഥ: രാമനാട്ടുകര മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിൽ വ്യാപാരവും പൊതുജന പ്രവേശനവും നിരോധിച്ചു

രാമനാട്ടുകര: നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാമനാട്ടുകര അങ്ങാടിയിലെ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോംപ്ലക്സിൽ എല്ലാ തരത്തിലുള്ള വ്യാപാര പ്രവർത്തനങ്ങളും പൊതുജന പ്രവേശനവും നിരോധിച്ച് രാമനാട്ടുകര നഗരസഭ ഉത്തരവിട്ടു.ബഹു തദ്ദേശസ്വയംഭരണ ട്രൈബ്യൂണലിന്റെ 2026 ജൂൺ 29-ലെ I.A No.1/2026 in RP No.16 to 28/2026യും I.A No.2/2026 in RP No.29 to 30/2026യും ഉൾപ്പെടുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങളും അപകടസാധ്യതയും പരിഗണിച്ചാണ് മുൻകരുതൽ നടപടിയായി നിയന്ത്രണം…

Read More

മടക്കിമലയിലെ സൗജന്യ ഭൂമി ഉപേക്ഷിച്ച് പുതിയ സ്ഥലത്തിനായി നീക്കം; വയനാട് മെഡിക്കൽ കോളേജ് ഭൂമി വിവാദത്തിൽ പ്രതിഷേധം ശക്തം.

വയനാട് മെഡിക്കൽ കോളേജിനായി മടക്കിമലയിൽ സൗജന്യമായി ലഭ്യമായ 50 ഏക്കർ ഭൂമി നിലവിലുണ്ടായിരിക്കെ, പുതിയ സ്ഥലത്തിനായി പണം മുടക്കി ഭൂമി വാങ്ങാനുള്ള നീക്കത്തിനെതിരെ വിമർശനം ശക്തമാകുന്നു. മെഡിക്കൽ കോളേജ് വയനാട്ടുകാരുടെ സ്വപ്ന പദ്ധതിയായതിനാൽ, നിലവിലുള്ള ഭൂമി ഉപയോഗിച്ചുതന്നെ പദ്ധതി നടപ്പാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.മാനന്തവാടി നഗരസഭ വയനാട്ടുകാരുടെ ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കുന്നതിനുപകരം, മറ്റൊരു ദിശയിൽ നീങ്ങുകയാണെന്ന തരത്തിലുള്ള വിമർശനവും ഉയരുന്നുണ്ട്. കൽപ്പറ്റ, ബത്തേരി, മടക്കിമല എന്നിവയൊക്കെ വയനാട് ജില്ലയിൽ തന്നെയായിരിക്കെ, പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ സംശയങ്ങൾക്ക്…

Read More

കോഴിക്കോട് സ്റ്റേഷൻ നവീകരണം വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് എം.കെ. രാഘവൻ എംപി.

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. എം.കെ. രാഘവൻ ഫേസ്ബുക്ക് പോസ്റ്റുമായി. നവീകരണം പൂർത്തിയായാൽ സ്റ്റേഷന്റെ സൗകര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കോഴിക്കോടിന് കൂടുതൽ ട്രെയിനുകളും പുതിയ സർവീസുകളും അനുവദിക്കണമെന്നും, അടിയന്തരമായി പിറ്റ് ലൈൻ നിർമ്മിച്ച് കൂടുതൽ ട്രെയിനുകൾ കോഴിക്കോട് നിന്ന് ആരംഭിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായിട്ടും, കോഴിക്കോടിന് അർഹിക്കുന്നത്ര ദീർഘദൂര ട്രെയിനുകൾ ഇന്നും ലഭിക്കുന്നില്ലെന്നും ഇത് യാത്രക്കാരോടുള്ള…

Read More