തമിഴ് സിനിമയുടെ ഗ്രാമീണ ആത്മാവിന് രൂപം നൽകിയ സംവിധായകൻ ഭാരതിരാജ അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ P. ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും മൂലം ചികിത്സയിൽ കഴിയവെ ബുധനാഴ്ച രാവിലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് സിനിമയെ സ്റ്റുഡിയോ ചട്ടക്കൂടുകളിൽ നിന്ന് ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു ഭാരതിരാജ. ഗ്രാമങ്ങളുടെ സൗന്ദര്യവും സാധാരണ മനുഷ്യരുടെ ജീവിതവും പ്രണയവും സംഘർഷങ്ങളും അതീവ സ്വാഭാവികമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചതിലൂടെ അദ്ദേഹം തമിഴ് സിനിമയുടെ കഥപറച്ചിൽ ശൈലിയെ തന്നെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളിൽ 16…
